പൈപ്പ് ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് വീടുകള്‍ ഒഴിപ്പിച്ചു

 

ഡബ്ലിന്‍: നോര്‍ത്ത് ബെല്‍ഫാസ്റ്റില്‍ സ്‌ഫോടനശേഷിയുള്ള പൈപ്പ് ബോംബ് കണ്ടെത്തി. റോസപീന സ്ട്രീറ്റിലാണ് ബോംബ് കണ്ടെത്തിയത്. ഇതേ സെക്യൂരിറ്റി അലര്‍ട്ട് പ്രഖ്യാപിക്കുകയും വീടുകള്‍ ഒഴിപ്പിക്കുകയും റോഡ് അടയ്ക്കുകയും ചെയ്തു. സാങ്കേതിക വിദഗ്ധര്‍ സംധവസ്ഥലത്തെത്തി ബോംബ് സ്‌ഫോടനശേഷിയുള്ളതാണെന്ന് സ്ഥിരീകരിച്ചു.

സംഭവത്തിന് ദൃക്‌സാക്ഷികളായവരുണ്ടെങ്കില്‍ നോണ്‍ എമര്‍ജന്‍സി നമ്പറായ 101 ല്‍ ബന്ധപ്പെടണമെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: