പൈതൃക ഭാഷ സംരക്ഷണം അനിവാര്യം: ഐറിഷ് ഭാഷയുടെ 125-ആം വര്‍ഷാചരണം ഡബ്ലിനില്‍ നടന്നു

ഡബ്ലിന്‍: ഐറിഷ് ഭാഷ സംരക്ഷണവുമായി ബന്ധപ്പെട്ട് ഡബ്ലിനില്‍ സ്ട്രീറ്റ് ഫെസ്റ്റിവലും, മാര്‍ച്ചും നടന്നു. ഐറിഷ് ഭാഷയുടെ 125 വര്‍ഷത്തെ നിലനില്പുമായി ബന്ധപ്പെട്ട് ആയിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ലാംഗ്വേജ് ആന്‍ഡ് കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബ്കള്‍ തുടങ്ങി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്.

പൈതൃക ഭാഷ സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ഐറിഷ് ഭാഷ രാജ്യത്ത് രണ്ടാമതായി മാറുന്നത് ഭാഷയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുകയാണെന്ന് മരിയന്‍ സ്‌ക്വയറില്‍ ചേര്‍ന്ന പരിപാടിയില്‍ ഐറിഷ് ഭാഷ വികസനവുമായി ബന്ധപ്പെട്ട ഭാഷാ സംഘടനകള്‍ അഭിപ്രായപ്പെട്ടു. പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സും ഈ പരിപാടിയുടെ ഭാഗമായി മാറി. ഐറിഷ് ഭാഷ നിലനിര്‍ത്തുന്നതില്‍ ഭാഷ കമ്മ്യുണിറ്റികളുടെ സാന്നിധ്യം വളരെ വലുതാണെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

എ എം

Share this news

Leave a Reply

%d bloggers like this: