പെസഹാ വ്യാഴാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ

കൊച്ചി: പെസഹ വ്യാഴാഴ്ച വോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). ഏപ്രില്‍ പതിനെട്ടിന് 97 സീറ്റുകളിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് സിബിസിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.

നേരത്തെ റംസാന്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ രംഗത്തു വന്നിരുന്നു. ഇതേതുടര്‍ന്ന് റംസാന്‍ മാസത്തിലെ പ്രത്യേകതയുള്ള ദിവസങ്ങളും എല്ലാ വെള്ളിയാഴ്ചയും പോളിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു. ഏപ്രില്‍ ഏഴിനാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. മെയ് 19 ന് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് അവസാനിക്കും. മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ്.

Share this news

Leave a Reply

%d bloggers like this: