പെസഹാവ്യാഴ തിരുക്കര്‍മങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തത് വെള്ളേട്രി ജയില്‍

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിനെ സ്മരിക്കുന്ന പെസഹാവ്യാഴ തിരുക്കര്‍മങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പ ഇത്തവണയും തിരഞ്ഞെടുത്തത് ജയില്‍തന്നെ. റോമിന്റെ കിഴക്കന്‍ പ്രദേശത്തുനിന്ന് 36 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രി കറക്ഷണല്‍ ഫെസിലിറ്റി’യിലെ തടവുകാരുടെ പാദങ്ങള്‍ കഴുകി ഏപ്രില്‍ 18ന് പാപ്പ തിരുക്കര്‍മങ്ങള്‍ ആരംഭിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

ഉച്ചതിരിഞ്ഞ് ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ തടവുകാര്‍, ജയില്‍ സ്റ്റാഫ്,പൊലീസ്, പ്രാദേശീക ഭരണകൂട അധികാരികള്‍ എന്നിവരുമായി കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്. തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ദൈവാലയങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്തവര്‍ക്കൊപ്പം പെസഹാ ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക എന്നത് വര്‍ഷങ്ങളായി പാപ്പ തുടരുന്ന പതിവാണ്.

2013ല്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യത്തെ പെസഹവ്യാഴാഴ്ച ശുശ്രൂഷയ്ക്കായി അദ്ദേഹം തിരഞ്ഞെടുത്തത് ദുര്‍ഗുണപരിഹാര പാ~ശാലയാണ്. 2014ല്‍ പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ശാരീരിക വൈകല്യം മൂലം കഷ്ടപ്പെടുന്നവരുടെ പാദങ്ങളാണ് അദ്ദേഹം കഴുകിയത്.

2015ല്‍ റോമിലെ റെബിബിയ ജയിലില്‍ ക്രമീകരിച്ച പാദക്ഷാളന കര്‍മത്തില്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകളെയും പാപ്പ ഉള്‍പ്പെടുത്തി. 2016ല്‍ പാപ്പ അഭയാര്‍ത്ഥികളുടെ കാലുകള്‍ കഴുകിയെങ്കില്‍, 2017ല്‍ പാലിയാനോയിലെ ജയിലില്‍ കഴിയുന്നവരുടെ പാദങ്ങളാണ് കഴുകിയത്. 2018ല്‍ റോമിലെ റെജീന ചേര്‍ലി ജയിലാണ് പെസഹാശുശ്രൂഷയ്ക്കായി പാപ്പതിരഞ്ഞെടുത്തത്.

Share this news

Leave a Reply

%d bloggers like this: