പെറ്റേണിറ്റി ബെനിഫിറ്റ് കൈപ്പറ്റിയത് അരലക്ഷത്തിലധികം പേര്‍; ആനുകൂല്യം 240 യൂറോയില്‍ നിന്ന് 245 യൂറോ ആക്കി വര്‍ധിപ്പിക്കും

ഡബ്ലിന്‍:  അയര്‍ലണ്ടില്‍ പെറ്റേണിറ്റി ആരംഭിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 51,000 ത്തോളം പേര്‍ പിതൃത്വ ആനുകൂല്യത്തിന് അര്‍ഹത നേടിയതായി സാമൂഹിക സുരക്ഷാ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 സെപ്റ്റംബറിലാണ് അയര്‍ലണ്ടില്‍ പെറ്റേണിറ്റി ബെനിഫിറ്റ് സവിധാനത്തിന് തുടക്കം കുറിച്ചത്. കുഞ്ഞ് ജനിച്ച് 26 ആഴ്ചയ്ക്കുള്ളില്‍ പിതാവിന് രണ്ട് ആഴ്ചക്കാലത്തേക്ക് അവധിയും ആനുകൂല്യവും അനുവദിക്കുന്നതാണ് പെറ്റേണിറ്റി ബെനിഫിറ്റ്. കുഞ്ഞ് ജനിച്ച് 6 മാസക്കാലയളവിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഈ ആനുകൂല്യം ലഭിക്കാം. ആഴ്ചയില്‍ 240 യൂറോ ഈ ഇനത്തില്‍ ലഭിക്കും. 2019 ലെ ബജറ്റ് അനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 25 മുതല്‍ ഇത് 245 യൂറോയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ അമ്മയ്‌ക്കൊപ്പം അച്ഛനും തുല്യപ്രാധാന്യം നല്‍കുന്നതാണ് അവധിയോട് കൂടിയ രണ്ടാഴ്ചക്കാലത്തെ ആനുകൂല്യം. കുഞ്ഞ് ജനിക്കുന്ന സമയം മുതല്‍ പിതാവിന്റെ സാന്നിധ്യവും വീട്ടില്‍ ഉറപ്പാക്കുന്ന നല്ലൊരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനാണ് പെറ്റേണിറ്റി ലീവ് നടപ്പാക്കിയത്. നിലവില്‍ യൂറോപ്പിലെ പകുതിയിലധികം രാജ്യങ്ങളും പെറ്റേണിറ്റി ആനുകൂല്യം അനുവദിക്കുന്നണ്ട്.

സ്വയം തൊഴില്‍ ജീവനക്കാരായ 4,100 പേരും ഇതുവരെ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഈ വര്‍ഷത്തില്‍1,900 പേരുടെ അപേക്ഷകള്‍ക്കാണ് പെറ്റേണിറ്റി ലീവ് അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മാത്രം 2,549 പേര്‍ ഇതിന് അര്‍ഹത നേടി. ഏറ്റവും കുറവ് അപേക്ഷകള്‍ സ്വീകരിച്ചത് ജോണ്‍ മാസത്തിലാണ് (1,584). പെറ്റേണിറ്റി ബെനിഫിറ്റിന് അര്‍ഹത നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനെ സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി റെജീന ദോഹര്‍ത്തി സ്വാഗതം ചെയ്തു. കുഞ്ഞിന്റെ ആദ്യവര്‍ഷം വളരെ പ്രധാനപ്പെട്ടതാണെന്നും മാതാപിതാക്കളുടെ പരിചരണം ഈ അവസരത്തില്‍ കുഞ്ഞിന് ഉറപ്പാക്കാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള മെറ്റേണിറ്റി/പെറ്റേണിറ്റി ആനുകൂല്യങ്ങള്‍ക്ക് പുറമെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ക്ക് രണ്ട് ആഴ്ചവരെ പെയ്ഡ് പാരന്റല്‍ ലീവ് അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി പാസ്‌ക്കല്‍ ഡോനഹോ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം നവംബര്‍ മുതല്‍ പുതിയ ആനുകൂല്യം നിലവില്‍ വരും. ഇത് ഏഴ് ആഴ്ച വരെ ഭാവിയില്‍ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന് ഏറെ ഗുണകരമായ

 

 

എ എം

 

 

എ എം

Share this news

Leave a Reply

%d bloggers like this: