പെന്‍ഷന്‍ പദ്ധതിയിലേക്ക് ശമ്പളത്തിന്റെ 10 ശതമാനംവരെ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പെന്‍ഷന്‍ പദ്ധതിയിലേക്ക് വരുമാനത്തിന്റെ 10 ശതമാനംവരെ ഈടാക്കുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം. ചെറുപ്രായത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പെന്‍ഷന്‍ഫണ്ടിലേക്ക് ദീര്‍ഘകാലത്തേക്ക് വന്‍തുകയാണ് നിക്ഷേപിക്കേണ്ടിവരുന്നത്. നേരെത്ത ജോലിയില്‍ പ്രവേശിക്കുന്നവരില്‍ നിന്നും കുറഞ്ഞ തുക ഈടാക്കണമെന്നും ഒരുകൂട്ടം ജീവനക്കാര്‍ ആവശ്യപെടുന്നു. നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് ആനുപാധികമായി പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചാല്‍ മാത്രമേ പെന്‍ഷന്‍ സമ്പ്രദായത്തിലെ നീതി ഉറപ്പുവരുത്താന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു.

സാമ്പത്തികമാന്ദ്യം നേരിട്ട കാലഘട്ടത്തിലും പെന്‍ഷന്‍ തുക നിര്‍ബന്ധമാക്കിയ ഐറിഷ്സര്‍ക്കാര്‍ ആ സമയങ്ങളില്‍ വെട്ടിക്കുറച്ച ശമ്പളം പൂര്‍ണമായും തിരിച്ചു നല്‍കിയില്ലെന്നും ജീവനക്കാര്‍ പറയുന്നു. രാജ്യത്തെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ പദ്ധതിയോട് അമര്‍ഷം തുറന്നടിച്ചു. അയര്‍ലണ്ടിലെ പെന്‍ഷന്‍ പദ്ധതികളോട് ജീവനക്കാര്‍ക്കിടയിലുള്ള അഭിപ്രായം രേഖപ്പെടുത്തിയ ഒ.ഇ.സി.ഡി ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അയര്‍ലണ്ടില്‍ നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയോട് ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി വര്‍ധിച്ചുവരികയാണ്.

 

 

ഡി .കെ

 

Share this news

Leave a Reply

%d bloggers like this: