പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരണം… യുസിഡി വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗികതയെകുറിച്ച് ക്ലാസിന് വിദ്യാര്‍ത്ഥി യൂണിയന്‍ ശ്രമം…

ഡബ്ലിന്‍: യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനില്‍ എല്ലാ വര്‍ഷത്തെയും വിദ്യാര്‍ത്ഥികള്‍ക്ക് സെക്ഷ്വല്‍ കണ്‍സന്‍റ് വര്‍ക്ക് ഷോപ്പ് താമസിയാതെ നിര്‍ബന്ധമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുസിഡിയില്‍  പെണ്‍കുട്ടികളെ ലക്ഷ്യം വെച്ച് പകപോക്കുന്ന അശ്ലീല  ചിത്രങ്ങള്‍ പ്രചരിച്ചതായി വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണിത്.  യുഡിസി വിദ്യാര്‍ത്ഥി യൂണിയന്‍  ഇക്കാര്യത്തില്‍ ധനസഹായം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്. അടുത്ത അക്കാദമിക വര്‍ഷം ക്ലാസെടുക്കുന്നതിന് കഴിയുമോ എന്നാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്.     ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ക്യാംപെയിനായിരിക്കും ഇത്.  ലൈംഗിക ബന്ധങ്ങളില്‍ പരസ്പരം സമ്മതം ആവശ്യമാണെന്ന ബോധം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കുകയാണ് ഉദ്ദേശം.

വിദ്യാര്‍ത്ഥികള്‍ തന്നെ ഇവിടെ പഠിക്കുന്ന പെണ്‍കുട്ടികളുടെ നഗ്ന വീഡിയോകള്‍  സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത് അന്വേഷണത്തിലുണ്ടെന്ന് അധികൃതരും വ്യക്തമാക്കുന്നുണ്ട്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് സംഭവം നടന്നിരിക്കുന്നത്. ചാറ്റ് ഗ്രൂപ്പില്‍ ഫോട്ടോകളും വീഡിയോളും കൈമാറപെടുകയായിരുന്നു. കുറ്റക്കാരായവരെ പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ എടുക്കാനുള്ള അധികാരം  യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനുണ്ട്.  തെളിവുകളുണ്ടെങ്കില്‍ അത് ഗാര്‍ഡയ്ക്ക് കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.  വിദ്യാര്‍ത്ഥി യൂണിയന്‍ ആകട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായും ലൈംഗികത സംബന്ധിച്ച് ക്ലാസ് നല്‍കണമെന്നും ഇതിന്  മാനേജ്മെന്‍റ് ധനസഹായം നല്‍കണമെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

 2010ന് ശേഷം കേവലം പത്ത് ലൈംഗിക പീഡന സംഭവങ്ങള്‍ മാത്രമാണ് യുസിഡിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  മുപ്പതിനായിരിത്തോലം വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയിട്ടുണ്ട്.  യുസിഡി  അതിന്റെ ചട്ടങ്ങളില്‍ മാറ്റം വരുത്തുകയും ലൈംഗിക പീഡന കേസുകളില്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നടപടിക്കും സാഹചര്യമൊരുക്കുകയും  ചെയ്യുമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്.  ഇരകളായവര്‍ക്ക് വേണ്ടി പിന്തുണ നല്‍കുന്നതിനെകുറിച്ചും മാനേജ്മെന്‍റ് ചര്‍ച്ച ചെയ്യും.  നേരത്തെ ട്രിനിറ്റി കോളേജ്  ലൈംഗികതയും ഉഭയസമ്മതവും എന്ന വിഷയത്തില്‍ ക്ലാസുകള്‍ നല്‍കിയിരുന്നു.  എന്‍യുഐ ഗാല്‍വേയിലും ഐടി ട്രാലീയിലും ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും സമാനമായ ക്ലാസ് ലഭിക്കും. യൂണിയന്‍ ഓഫ് സ്റ്റുഡന്‍സിന്‍റെ സര്‍വെ പ്രകാരം പന്ത്രണ്ടില്‍ ഒരു  വിദ്യാര്‍ഥിനി വീതം  ബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. പതിനാറ് ശതമാനം ഐറിഷ് കോളേജ് വിദ്യാര്‍ത്ഥികളും താതാപര്യമില്ലാത്തലൈംഗിക ബന്ധത്തിനും വിധേയരാകുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: