പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തുനിന്നൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല’; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പി സി ജോര്‍ജ്

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ സംബന്ധിച്ച് പ്രസ്താവനയിറയ്ക്കിയ പിസി ജോര്‍ജിനെ വിമര്‍ശിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും ഗായിക സയനോരയ്ക്കും ചുട്ട മറുപടി നല്‍കി പി സി ജോര്‍ജ്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് നിലപാട് വീണ്ടും വ്യക്തമാക്കിയത്. ഇരുവരുടെയും പേര് എടുത്തുപറയാതെയായിരുന്നു ജോര്‍ജിന്റെ മറുപടി.

താന്‍ എന്താണോ പറഞ്ഞത് ആ നിലപാടില്‍ നിന്നും ഒട്ടും പിന്നോട്ടില്ലെന്നും പി സി ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ പ്രായത്തിലെത്തി നില്‍ക്കുന്ന തനിയ്ക്ക് പെണ്ണിന്റെ മാനം എന്തെന്നും പഠിക്കാന്‍ പുറത്തുനിന്നൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പി സി ജോര്‍ജ് കുറിച്ചു.

നിര്‍ഭയെക്കാള്‍ ക്രൂരമായി നടിയെ ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. അങ്ങനയെങ്കില്‍ പിറ്റേദിവസം നടി എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. നടി ഏത് ആശുപത്രിയിലാണ് പോയതെന്നുമാണ് പി സി ജോര്‍ജ് ചോദിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നടക്കുന്നത് പുരുഷ പീഡനമാണെന്നുമായിരുന്നു പിസി ജോര്‍ജ് പ്രതികരിച്ചിരുന്നത്.

പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോയെന്നും, താങ്കളുടെ പെണ്‍മക്കളാണിത് സംഭവിച്ചതെങ്കില്‍ അവരെ വീട്ടില്‍ പൂട്ടിയിടുമോ എന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നത്. നാവിന് ലൈസന്‍സ് ഇല്ലെന്നറിയാം. എന്നുവെച്ച് അതൊരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്നായിരുന്നു സയനോരയുടെ വിമര്‍ശനം. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയായാണ് പി സി ജോര്‍ജിന്റെ പ്രതികരണം.

പിസി ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Share this news

Leave a Reply

%d bloggers like this: