പെട്രീഷ്യ കൊടുങ്കാറ്റിന്റെ ഭീതിയില്‍ മെക്‌സിക്കോ

 

മെക്‌സിക്കോ സിറ്റി: പെട്രീഷ്യ കൊടുങ്കാറ്റിന്റെ ഭീതിയിലാണു മെക്‌സിക്കോ. 2005-ലെ കത്രീന, 1992-ലെ ആന്‍ഡ്രൂ എന്നീ ചുഴലിക്കൊടുക്കാറ്റുകളേക്കാള്‍ കരുത്തുറ്റ പെട്രീഷ്യ മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 330 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റ് കരയ്ക്കടുക്കുക. വടക്കന്‍ പസഫിക്കില്‍ ഇത്ര ശക്തമായ ചുഴലിക്കാറ്റ് സമീപകാലത്ത് ഉണ്ടായിട്ടില്ല. മെക്‌സിക്കോ കടന്ന് യുഎസിലെ ടെക്‌സസ് സംസ്ഥാനത്തും പെട്രീഷ്യ നാശംവിതയ്ക്കുമെന്നാണു പ്രവചനം. തീരനഗരങ്ങളിലും ചുഴലിക്കാറ്റിന്റെ പാതയിലും നിന്ന് ആള്‍ക്കാരെ ഒഴിപ്പിച്ചു. രണ്ടര ലക്ഷത്തോളം പേരെയാണു മാറ്റി പാര്‍പ്പിച്ചത്. ബാക്കിയുളളവരോടു വീടിനു പുറത്തേക്ക് ഇറങ്ങരുതെന്നു നിര്‍ദേശവും നല്‍കി. മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടു.

ഇതേത്തുടര്‍ന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കിഴക്കന്‍ മലനിരകളിലേക്ക് അടുക്കുന്നതോടെ കാറ്റിന്റെ വേഗത കുറയുമെന്നാണു കരുതുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: