പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം ‘നാം ഷബാന’യുടെ പോസ്റ്റര്‍ എത്തി

അയ്യക്കും ഔറങ്കസേബിനും ശേഷം പൃഥ്വിരാജ് നായകനാവുന്ന ബോളിവുഡ് ചിത്രം നാം ഷബാനയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. തപ്‌സി പന്നുവാണ് ഷബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്.

2015ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അനുപം ഖേര്‍, മനോജ് ബാജ്‌പേയി, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്‌രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ഫ്രാന്‍സില്‍ നിന്നുള്ള സിറിള്‍ റാഫേലി, അബ്ബാസ് അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് പിന്നില്‍.

അക്ഷയ് കുമാറാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നെയില്‍ പോളിഷ് ഉണക്കുമ്പോള്‍ മാത്രമാണ് ഒരു സ്ത്രീ നിസ്സഹായയാവുന്നത് എന്ന വാചകമാണ് ഷബാന എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് എന്നാണ് പോസ്റ്ററിനൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: