പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം

ന്യൂഡല്‍ഹി: സമരത്തെ തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം. പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ പഠനത്തിനായുള്ള താത്ക്കാലിക സൗകര്യം ഒരുക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്.

അതേസമയം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേരെ ഇന്നലെ അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ നിന്ന് തടഞ്ഞു, ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു, പൊതുമുതല്‍ നശിപ്പിക്കുന്നു എന്നിങ്ങനെ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രബെയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

ജ്യാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ അറസ്‌ററ് ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് ഡയറക്ടര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. ചൗഹാനെ ചെയര്‍മാനാക്കിയത് തെറ്റാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.

Share this news

Leave a Reply

%d bloggers like this: