പുലിമുരുകന്റെ അദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

 

മോഹന്‍ലാല്‍-വൈശാഖ് ചിത്രം പുലിമുരുകന്റെ അദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. വിയറ്റ്‌നാമിലെ ആദ്യ ഷെഡ്യൂളിനു ശേഷം ഇപ്പോള്‍ കേരളത്തില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ഫസ്റ്റ് ലുക്ക് എത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത് കമാലിനി മുഖര്‍ജിയാണ്. ബിഗ് ബജറ്റ് മാസ് ചിത്രമായിട്ടാണ് വൈശാഖ് പുലിമുരുകന്‍ അണിയിച്ചൊരുക്കുന്നത്. മരുകന്‍ എന്ന കേന്ദ്രകഥാപാത്രമാണ് മോഹന്‍ലാല്‍. അധോലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ് നടന്‍ പ്രഭുവും സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തില്‍ സ്റ്റന്‍ഡ് കൊറിയോഗ്രഫി ചെയ്യുന്നത് പീറ്റര്‍ ഹീനാണ്. ബാഹുബലി, അന്യന്‍, ശിവാജി, മഗദീരാ തുടങ്ങിയ സിനിമകള്‍ക്ക് സ്റ്റന്‍ഡ് കൊറിയോഗ്രഫി ചെയ്തിട്ടുള്ള പീറ്റര്‍ ഹീന്‍ മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമ ചെയ്യുന്നത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പുലി മുരുകനുണ്ട്.

Share this news

Leave a Reply

%d bloggers like this: