പുലര്‍ച്ചെ നാലുമണിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ അപ്രതീക്ഷിത റെയ്ഡ് ; പിടിച്ചടുത്തത് കഞ്ചാവും ,മൊബൈല്‍ ഫോണും, മറ്റു ആയുധങ്ങളും

കണ്ണൂര്‍ : ജയിലിനുള്ളില്‍ അനധികൃതമായ പല സംഭവങ്ങളും നടക്കുന്നതായി വിവരം ലഭിച്ച ഡി.ജെ.പി ഋഷിരാജ് സിങ് കണ്ണൂര്‍ സെന്റല്‍ ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിക്കപ്പെട്ടത് മദ്യം, കഞ്ചാവ്, മൊബൈല്‍ ഫോണ്‍, കത്തി , വടിവാള്‍ തുടങ്ങിയവ.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന പരിശോധനയോടൊപ്പം വിയ്യൂര്‍ ജയിലിലും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. ഇവിടെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ഷാഫിയില്‍ നിന്ന് ഉള്‍പ്പെടെ 4 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.

മാത്രമല്ല തടവുകാരെ പ്രത്യേകം എസ്‌കോര്‍ട്ട് ഇല്ലാതെ പുറത്തും മറ്റും ജയില്‍ അധികൃതര്‍ വിടുന്നുവെന്നും മറ്റാളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും അനുവദിക്കുന്നതായും ഋഷിരാജ് സിങ്ങിന് പരാതി ലഭിച്ചിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത സാധനങ്ങളുടെ എണ്ണവും മറ്റും ചിട്ടപ്പെടുത്തിയ ശേഷം ഇതിന്റെ കണക്കുകള്‍ ഡി.ജി.പി പുറത്ത് വിടും. തടവുപുള്ളികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുന്ന പോലീസ്‌കാര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും.

Share this news

Leave a Reply

%d bloggers like this: