പുറത്തെടുത്താലും ഇനി 12 മണിക്കൂര്‍ ഹൃദയം മിടിക്കും; നിര്‍ണ്ണായക കണ്ടുപിടുത്തവുമായി ഗവേഷകര്‍

 

ഒരാളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്താലും 12 മണിക്കൂര്‍ വരെ ഹൃദയത്തെ ജീവനോടെ സൂക്ഷിക്കാന്‍ കഴിയുന്ന പുതിയ രീതി വികസിപ്പിച്ച് ശാസ്ത്രലോകം. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ വഴിത്തിരിവായേക്കും ഈ കണ്ടുപിടിത്തം. സ്വീഡനിലെ ലുന്‍ഡ് സര്‍വകലാശാലയിലാണ് പുതിയരീതി വികസിപ്പിച്ചത്.

ദാതാവില്‍ നിന്ന് ഹൃദയം പുറെത്തടുക്കുന്ന സമയത്ത് അതിനൊപ്പം ഓക്‌സിജന്‍ പ്രവഹിപ്പിക്കുന്ന ചെറിയ മെഷീന്‍ ഘടിപ്പിച്ചുകൊണ്ടാണ് ഗവേഷണ സംഘം ഇത് സാധ്യമാക്കിയത്. നാലുമണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ഹൃദയത്തെ ഇങ്ങനെ സൂക്ഷിക്കാനാവുമെന്നും ശീതീകരിച്ച പെട്ടിയില്‍ സ്വീകര്‍ത്താവിന്റെ അടുത്തേക്കുള്ള വഴിയില്‍ ഹൃദയം എത്രയും സുരക്ഷിതമായിരിക്കുമെന്നും ഇവര്‍ പറയുന്നു.

മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ 24 മണിക്കൂര്‍ വരെ ഇത് ഫലപ്രദമായതായി ലുന്‍ഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന പ്രഫസര്‍ സ്റ്റിങ് സ്റ്റീന്‍ പറഞ്ഞു. ഇതുവരെയുള്ള രീതിയനുസരിച്ച് പുറത്തെടുത്ത് നാലു മണിക്കൂറിനുള്ളില്‍ ഹൃദയം മറ്റൊരാളില്‍ വെക്കണമെന്നാണ്. തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പുതിയ കണ്ടുപിടിത്തത്തോടെ രാജ്യത്തിനകത്തു മാത്രമല്ല, പുറത്തുള്ളവരുടെ ഹൃദയമാറ്റശസ്ത്രക്രിയക്കുപോലും സാധ്യതകള്‍ തുറക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: