പുരുഷ ഗര്‍ഭ നിരോധന ഗുളികകള്‍ കൂടുതല്‍ സുരക്ഷിതമെന്ന് പഠനങ്ങള്‍

വാഷിംഗ്ടണ്‍: പുരുഷന്മാര്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് പഠനങ്ങള്‍. ഇത് ഉപയോഗിക്കുന്നത് പുരുഷന്മാരുടെ ലൈംഗീക ചേതനക്ക് കോട്ടം തട്ടില്ലെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷക സംഘത്തിന്റേതാണ് പുതിയ കണ്ടെത്തല്‍. 83 പുരുഷന്മാരില്‍ നടത്തിയ ക്ലിനിക്കല്‍ ടെസ്റ്റ് പൂര്‍ണ വിജയമായിരുന്നതായും തെളിയിക്കപ്പെട്ടു.

സ്ത്രീകള്‍ ഗര്‍ഭനിരോധന ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിലും കൂടുതല്‍ സുരക്ഷിതം പുരുഷന്മാര്‍ ഇത്തരം ഉപാധികള്‍ ഉപയോഗിക്കുന്നതാണെന്നും ഗവേഷകര്‍ കണ്ടെത്തി. DMAU (DIMETHANDROLONE UNDECANOATE) എന്ന ഔഷധമാണ് പുരുഷന്മാര്‍ക്ക് ഗര്‍ഭ നിരോധന മാര്‍ഗത്തിനായി ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ മെഡിക്കല്‍ സെന്ററിലെ വിദഗ്ദ്ധ ഡോക്ടര്‍ സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. 18-നും 50-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ ദിനംപ്രതി DMAU 100 mg, 200 mg മുതല്‍ 400 mg വരെയുള്ള ഡോസ് പ്രതിദിനം ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പഠന ഫലം തെളിയിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: