പുരുഷന്മാരിലെ അമിത വണ്ണം….ബീജങ്ങള്‍ക്ക് ഗുണനിലവാരം കുറവെന്ന് പഠനം

അമിത വണ്ണം വന്ധ്യതക്ക് കാരണമാകുന്നുവെന്നത് ഏവര്‍ക്കും അരിയുന്നതാണ്. പലപ്പോഴും വന്ധ്യതാ നിവാരണ ചികിത്സയിലേക്ക് തന്നെ ഇത് തള്ളിവിടാം. പുതിയ പഠനങ്ങള്‍ പ്രകാരം പുരുഷന്മാരിലെ അമിത വണ്ണം പ്രയോജനമില്ലാത്ത ബീജങ്ങളുടെ ഉത്പാദനത്തിന് വഴിവെയ്ക്കുന്നതായി പറയുന്നു. അമിത വണ്ണമുള്ള പുരുഷന്മാര്‍ക്ക് മൂന്നില്‍ രണ്ട് ഭാഗം അധിക സാധ്യതയാണ് വന്ധ്യതക്ക് ഉള്ളത്. കൂടാതെ വൈദ്യ സഹായത്തോടെ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോഴും ഇവരുടെ ഉത്പാദന ശേഷിയില്‍ ഗുണകരമായി മാറുന്നതും കുറവാണെന്ന് അഡ് ലൈഡ് യൂണിവേഴ്സിറ്റി ഗവേഷകന്‍ ഡോ. ജാറെഡ് കാംപെല്‍ പറയുന്നു.

ദമ്പതികളില്‍ അമ്പത് ശതമാനം വന്ധ്യതയും പുരുഷന്മാരിലാണ്. ഈ മേഖലയില്‍ എന്നാല്‍ ഗവേഷണം നടന്നിരിക്കുന്നത് വളരെ കുറച്ച് മാത്രവുമാണ്. ഡോ. ജാറെഡിന്‍റെ ഗവേഷണങ്ങള്‍ പറയുന്നത് ബീജങ്ങളുടെ എണ്ണമോ, അതിന്‍റെ ചലന ശേഷിയോ അല്ല  അമിത വണ്ണമുള്ള പരുഷന്മാരില്‍ പ്രശ്മാകുന്നത്. സാധാരണ വണ്ണമുള്ള ആളുടെയും അമിത വണ്ണമുള്ള ആളുടെയും ബീജ ഉത്പാദനത്തിലെ എണ്ണവും ചലന ശേഷിയും ഒരു പോലെ തന്നെയാണ്. എന്നാല്‍ ബീജത്തിലെ ഡിഎന്‍എയുടെ ഗുണനിലവാരം അമിത വണ്ണമുള്ളവരില്‍ കുറവാണ്. കോശത്തിലെ മൈറ്റോ കോണ്‍ട്രിയ(ഊര്‍‌ജ്ജ ഉത്പാനദ കേന്ദ്രം) സക്രിയമല്ലെന്നും ചൂണ്ടികാണിക്കുന്നു. ഉപാപചയ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ അമിത വണ്ണമുള്ളവരില്‍ കൂടുതലായിരിക്കും ഇതും ബീജത്തിന്‍റെ ഗുണമില്ലായ്മയ്ക്ക് കാരണമാകുന്നുണ്ട്. ആരോഗ്യകരമായ ശീലങ്ങളും ശരീര ഭാര നിയന്ത്രണവും മൃഗങ്ങളില്‍ ഉത്പാദനക്ഷമത കൂട്ടുന്നതായി മറ്റ് പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചുരുക്കത്തില്‍ സ്വയം ഒരു പരിഹാരമാര്‍ഗം ഇതിന് കണ്ട് പിടിക്കാവുന്നതേ ഉള്ളൂവെന്ന് ഗവേഷകര്‍ പറയുന്നു. വന്ധ്യതയുള്ള ദമ്പതികളില്‍ പുരുഷന്മാരുടെ ഭക്ഷണ വ്യായാമശീലങ്ങള്‍ മാറ്റാന്‍ ആരും ശ്രദ്ധിക്കാറില്ലെന്ന് കൂടി ചൂണ്ടികാണിക്കുന്നുണ്ട്.  ലോകത്തില്‍ ആകെ ബീജത്തിന‍്റെ ഗുണനിലവാരത്തില്‍ ഇടിവുണ്ട്. ഇതിന്‍റെ കാരണം ഇനിയും അഞ്ജാതമാണ്. ഒരു പക്ഷേ അമിതവണ്ണമുള്ളവരുടെ നിരക്ക് ഉയരുന്നതാകാം ഇത്തരമൊരു കണക്കിന് കാരണമാകുന്നത്. അമിതവണ്ണവും വന്ധ്യതയും തമ്മിലുള്ള ബന്ധം പരീക്ഷണ ശാലയില്‍ നടത്തി നോക്കാന്‍ സാധ്യമല്ല. അത് സാന്മാര്‍ഗിതക്ക് നിരക്കുന്നതാവില്ലെന്ന പ്രശ്നം അവശേഷിക്കുന്നുണ്ട്. 30 നിരീക്ഷണ പഠനങ്ങളാണ് ഒരുലക്ഷത്തിലേറെപേരില്‍ നടത്തിയിരിക്കുന്നത്. റിപ്രൊഡക്ടീവ് ബയോമെഡിസിന്‍ ഓണ്‍ലൈനില്‍ പഠനം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: