പുനരുത്പാദന ഊര്‍ജ്ജ രംഗത്ത് വമ്പന്‍ തൊഴിലവസരവുമായി ക്രോലി കാര്‍ബണ്‍ വിക്കലോയില്‍

വിക്കലോ: വിക്കലോയില്‍ സൗരോര്‍ജ്ജ രംഗത്തേക്ക് കടന്നു വരികയാണ് ഐറിഷ് കമ്പനിയായ ക്രോലി കാര്‍ബണ്‍. അയര്‍ലണ്ടില്‍ 50 ശതമാനം സൗരോര്‍ജ്ജ നിര്‍മ്മാണം ലക്ഷ്യമിടുന്ന കമ്പനി വിക്കലോയില്‍ 10 മില്യണ്‍ യൂറോ നിക്ഷേപം നടത്തും. കമ്പനിയില്‍ 50 ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തും.

അയര്‍ലണ്ടിലെ എന്നിസ്‌കെറിയില്‍ തുടക്കമിട്ട ക്രോലി കാര്‍ബണ്‍ അയര്‍ലന്‍ഡ് ഉള്‍പ്പെടെ പഴയ രാജ്യങ്ങളില്‍ ഊര്‍ജ്ജ രംഗത്ത് സജീവമായിക്കഴിഞ്ഞു. ഘാന, മെക്‌സിക്കോ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഊര്‍ജ്ജ ഉത്പാദന രംഗത്ത് മുന്‍പന്തിയിലുള്ള ഈ കമ്പനി യു.കെയില്‍ 6 മെഗാവാട്ട് സോളാര്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. സൗരോര്‍ജ്ജ ലഭ്യത കുറഞ്ഞ യൂറോപ്യന്‍ രാജ്യങ്ങളില്‍ സോളാര്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതില്‍ മികവ് നേടിയ കമ്പനി അയര്‍ലണ്ടില്‍ 2024 ആവുനനത്തോടെ 1000 മെഗാവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

സൗരോര്‍ജ നിര്‍മ്മാണത്തിലൂടെ പ്രതിവര്‍ഷം അയര്‍ലണ്ടില്‍ 2,50,000 ഠണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ ആവുമെന്നും കമ്പനി അവകാശപ്പെടുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം തടയുന്നതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ പുനരുത്പാദന ഊര്‍ജ്ജ മേഖലയില്‍ വരും വര്‍ഷങ്ങളില്‍ വന്‍ തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കാം.

എ എം

Share this news

Leave a Reply

%d bloggers like this: