പുത്തന്‍ ക്യൂ സ്യൂട്ടുകള്‍ അവതരിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ്

 

വിമാനത്തില്‍ ഇരുന്ന് ഉറങ്ങുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് എല്ലാവര്‍ക്കും. നീണ്ടയാത്രകളിലാണെങ്കില്‍ ഇത് പറയുകയും വേണ്ട. എന്നാല്‍ ഇനി യാത്രക്കാര്‍ വിഷമിക്കേണ്ടതില്ല എന്നാണ് ഖത്തര്‍ എര്‍വേയ്സുകാര്‍ പറയുന്നത്. കാരണം യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് ക്യൂസ്യൂട്ടുകള്‍ ഒരുക്കുകയാണ്. ബിസിനസ് ക്ലാസില്‍ ഒരുക്കിയിരിക്കുന്ന ക്യൂസ്യൂട്ട് എന്നറയിപ്പെടുന്ന ഈ സംവിധാനം രണ്ട് മിഡില്‍ സീറ്റുകളെ ഫുള്ളി ഫ്ലാറ്റ് ബെഡാക്കി മാറ്റാനുള്ള സൗകര്യമൊരുക്കുന്നു. ഇതില്‍ പ്രൈവറ്റ് ബെഡ്റൂമിന്റെ സ്വകാര്യത ഉറപ്പ് വരുത്താനായി പാര്‍ട്ടീഷന്‍ പാനലുകളുമുണ്ട്. ഇതിന്റെ ഉള്ളില്‍ രണ്ട് എന്റര്‍ടെയിന്മെന്റ് സ്‌ക്രീനുകളുമുണ്ട്.

സ്യൂട്ട് വൈമാനിക ഇന്റസ്ട്രിയില്‍ ഇതാദ്യമായിട്ടാണ് നടപ്പിലാക്കുന്നത്. നാല് പേര്‍ക്ക് ഒരുമിച്ചിരുന്ന് സഞ്ചരിക്കാവുന്ന ഇടമാണ് ഇത്തരത്തില്‍ പ്രൈവറ്റ് റൂമാക്കി മാറ്റാന്‍ സാധിക്കുന്നത്. അതിനാല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അല്ലെങ്കില്‍ സഹപ്രവര്‍ത്തകര്‍ക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ഉള്ള സൗകര്യവും ഇവിടെയുണ്ടാവും.

ബിസിനസ് ക്ലാസിലെ ഒരു ഫസ്റ്റ്ക്ലാസ് പ്രൊഡക്ടായിരിക്കും ക്യൂ സ്യൂട്ടെന്നാണ് ഖത്തര്‍എയര്‍വേസിന്റെ യൂറോപ്പിലേക്കുള്ള സീനിയര്‍ വൈസ് പ്രസിഡന്റായ ജോനാതന്‍ ഹാര്‍ഡിങ് വെളിപ്പെടുത്തുന്നത്. ഇത് വിപ്ലവകരമായ ഒരു സംരംഭമാണെന്നും ഇത് ഏവിയേഷന്‍ ഇന്റസ്ട്രിയില്‍ നിര്‍ണായകമായ മാറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ പരിഷ്‌കാരം തങ്ങളുടെ എല്ലാ ബിസിനസ് ക്ലാസിലും ഏര്‍പ്പെടുത്താനാണ് കമ്പനി ഒരുങ്ങുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഏറ്റവും മികച്ച ബിസിനസ് ക്ലാസായിത്തീരും ക്യൂ സ്യൂട്ടെന്നാണ് ഏവിയേഷന്‍ അനലിസ്റ്റായ അലെക്സ് മാച്ചെറാസ് പറയുന്നത്. ഹീത്രോയില്‍ നിന്നുമുള്ള ഫ്ലൈറ്റുകളിലാണ് ക്യൂ സ്യൂട്ട് ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. തുടര്‍ന്ന് പാരീസില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നുമുള്ള വിമാനങ്ങളിലും ഇത് ലഭ്യമാക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: