പുത്തന്‍ ഓഫറുകളുമായി ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് പൊടിപൊടിക്കുന്നു; പ്രതീക്ഷിക്കുന്നത് 100മില്യണ്‍ യൂറോയുടെ കച്ചവടം

 

ഓണലൈനില്‍ അമ്പരപ്പിക്കുന്ന വിലക്കിഴിവുമായി അയര്‍ലണ്ടില്‍ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് പൊടിപൊടിക്കുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പകുതിവിലയിലും താഴെയാണ് വില്‍പ്പന. അത് വരും ദിവസങ്ങളില്‍ കൂടുതല്‍ താഴാം. വിലയേറിയ പല ഉത്പന്നങ്ങള്‍ക്കും ഇതുവരെയില്ലാത്ത ഓഫറുകളുമായാണ് ഷോപ്പുകള്‍ രംഗത്തിറങ്ങുന്നത്.

വസ്ത്രങ്ങള്‍, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 40-50 ശതമാനം വിലക്കിഴിവാണ് നല്‍കുക. വില്‍പ്പന കുറവുള്ള ഫര്‍ണീച്ചറുകള്‍, വാഷിംഗ് മെഷീനും ടിവിയും ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ് ലഭിക്കാം. ഷോപ്പുകളുടെ ഓഫറുകള്‍ ഉയര്‍ത്തിക്കാണിച്ച് പരസ്യം നല്‍കുന്ന സ്റ്റോറുകളുടെ എണ്ണം കൂടി. വില ക്രമാതീതമായി കുറയ്ക്കുന്നത് വ്യാപാരത്തെ തകര്‍ക്കുന്നതിന് തുല്യമാകുമെന്നു അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. അടച്ചുപൂട്ടല്‍ നേരിടുന്ന ഷോപ്പുകളും ഓഫറുമായി മുന്നിലുണ്ട്. ചിലര്‍ ബ്ലാക്ക് ഫ്രൈഡേയ്ക്ക് മുമ്പ് തന്നെ ഓഫറുകള്‍ നല്‍കി തുടങ്ങും. മിക്ക ഓണ്‍ലൈന്‍ ഷോപ്പിം?ഗ് സൈറ്റുകളും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബ്ലാക് ഫ്രൈഡേ വില്‍പ്പനകള്‍ ആരംഭിച്ചിരുന്നു.

കുടുംബ ബജറ്റുകള്‍ വെട്ടിച്ചുരുക്കിയതിനാല്‍ വില്‍പ്പന കുറയുമെന്ന ആശങ്ക ഒരു വശത്തുണ്ട്. അതുകൊണ്ടു ആവശ്യത്തിനുതകുന്ന സാധനങ്ങള്‍ വാങ്ങാനാവും ഇക്കുറി ആളുകള്‍ മുന്‍ഗണ നല്‍കുക. എങ്കിലും യുവാക്കളുടെ ട്രെന്റിങ് സാധങ്ങള്‍ക്കും മറ്റും ഡിമാന്റ് കുറയില്ല. വസ്ത്രങ്ങളും വിറ്റുപോകും. ബ്ലാക് ഫ്രൈഡേ സമയത്ത്, ഓണ്‍ലൈല്‍ ഷോപ്പിംഗ് സൈറ്റ് വഴിയുള്ള വാങ്ങല്‍ ഒഴിവാക്കുക. പകരം ഉത്പന്നങ്ങളുടെ സ്വന്തം വെബ്‌സൈറ്റുകളെ ആശ്രയിക്കുക. നിരവധി സ്റ്റോറുകള്‍ അവരുടെ വെബ് സൈറ്റില്‍ അതേ ബ്ലാക്ക് ഫ്രൈഡേ സ്‌പെഷ്യല്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടാകും. കൂടാതെ ഷിപ്പിം?ഗ് ചാര്‍ജും നല്‍കേണ്ടി വരില്ല. പല ഇ-കൊമേഴ്‌സ് ഭീമന്‍മാരും കറുത്ത ഫ്രൈഡേയുടെ അന്ന് അര്‍ദ്ധരാത്രിയില്‍ വില്‍പ്പന നിര്‍ത്തലാക്കും. എന്നാല്‍ വെബ്‌സൈറ്റുകളില്‍ നിന്ന് അടുത്ത ദിവസം രാവിലെ 5 മണി വരെ സാധനങ്ങള്‍ വാങ്ങാം.

കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നവര്‍ അവരുടെ വെബ്‌സൈറ്റില്‍ എന്തെങ്കിലും കൂപ്പണുകള്‍ ഓഫര്‍ ചെയ്യുന്നുണ്ടോയെന്ന് നോക്കുക. ഇത് നിങ്ങളുടെ ഷോപ്പിം?ഗ് ലാഭകരമാക്കും. നിങ്ങള്‍ ഷോപ്പുചെയ്യാന്‍ ഉദ്ദേശിക്കുന്ന എല്ലാ സ്റ്റോറുകളില്‍ നിന്നുള്ള ഇ-മെയില്‍ ലെറ്ററുകള്‍ ലഭിക്കുന്നതിനായി ന്യൂസ് ലെറ്റര്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ന്യൂസ് ലെറ്റര്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് കടകള്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കും. സാധനങ്ങള്‍ വാങ്ങുന്നതിനു മുമ്പ് വിവിധ കമ്പനികളുടെ വില താരതമ്യം ചെയ്യാനും ഇത് സഹായിക്കും. ബ്ലാക് ഫ്രൈഡേയുടെ ആവേശത്തില്‍ പലപ്പോഴും നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നത് നിങ്ങളറിയില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഉയരാനും സാധ്യതയുണ്ട്. അതിനാല്‍ കൈയിലുള്ള കാശിന് അനുസരിച്ച് ഷോപ്പിം?ഗ് നടത്താന്‍ ശ്രദ്ധിക്കുക.

ബ്ലാക്ക് ഫ്രൈഡേയില്‍ വന്‍ ഡിസ്‌കൗണ്ടുകളുമായി ഹാര്‍വി നോര്‍മല്‍, ആര്‍ഗോസ് തുടങ്ങി ഒട്ടു മിക്ക സ്ഥാപനങ്ങളും കാത്തിരിക്കുന്നുണ്ട്. ഐറിഷ് ചില്ലറ വില്‍പ്പനക്കാരായ , ഡെബന്‍ഹാംസ്, ഹാര്‍വി നോര്‍മാന്‍, എയ് ലിംഗസ്, ബൂട്‌സ്, പീറ്റര്‍ മാര്‍ക്ക്, സ്മിത്ത്‌സ് ടോയ്‌സ് തുടങ്ങിയവ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഓഫറുകളാണ് ബ്ലാക്ക് ഫ്രൈഡേയ്ക്കായി പ്രഖ്യാപിച്ചത്.

https://twitter.com/brownthomas/status/933228560059285504?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.thejournal.ie%2Fblack-friday-cyber-monday-deals-2017-kbc-3708147-Nov2017%2F

https://twitter.com/mothercareirl/status/933298783630262272?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.thejournal.ie%2Fblack-friday-cyber-monday-deals-2017-kbc-3708147-Nov2017%2F

https://www.instagram.com/p/BbwJy6hhPd_/

https://www.instagram.com/p/Bbz4qNdjCj2/

https://www.instagram.com/p/BbmqZaIH1YR/

https://www.instagram.com/p/BamZ-HaHFtd/

https://www.instagram.com/p/Bbt6nJBFqlh/

ഡികെ

 

Share this news

Leave a Reply

%d bloggers like this: