പുതുവര്‍ഷ ആഘോഷം: ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങി ബുര്‍ജ് ഖലീഫ

 

2018ലെ പുതുവര്‍ഷത്തില്‍ തെളിയിക്കുന്ന വെളിച്ചം കൊണ്ട് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് ബുര്‍ജ് ഖലീഫ. #LightUp2018 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഡൗണ്‍ടൗണ്‍ ദുബായില്‍ നടത്തുന്ന വെളിച്ച പ്രദര്‍ശനം ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അത്ഭുതങ്ങളുടെ പല പാളികളുള്‍പ്പെടുന്ന അത്യാധുനികമായ ഒരു ഷോയായിരിക്കും ഇതെന്നും ഖലീജ് ടൈംസ് പറയുന്നു. ഗിന്നസ് ലോക റെക്കോര്‍ഡിന്റെ സെലിബ്രേഷന്‍ വിഭാഗത്തിലാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്.

ലൈറ്റ് അപ്പ് 2018നെ യുഎഇയുടെ നേട്ടങ്ങള്‍ ആഘോഷിക്കാനും രാഷ്ട്രപിതാവ് ഷെയ്ഖ് സയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ആദരാഞ്ജലിയായി അര്‍പ്പിക്കാനുമായാണ് ലക്ഷ്യമിടുന്നത്. 2018നെ യുഎഇ കണക്കാക്കുന്നത് തന്നെ ‘ഇയര്‍ ഓഫ് സയ്ദ്’ ആയിട്ടാണ്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതമായാണ് ലൈറ്റ് അപ്പ് 2018നെ അവരിപ്പിക്കുന്നത്. ഡൗണ്‍ടൗണ്‍ ദുബായില്‍ നിന്നും ബുര്‍ജ് ഖലീഫ വരെയും ഇത് വ്യാപിച്ച് കിടക്കും. ബുര്‍ജ് പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക കാഴ്ചയ്ക്കുള്ള ഇരിപ്പിടങ്ങളും ഒരുക്കും. ഇതാനായി എമാര്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ദുബായ് ഫൗണ്ടെയ്നില്‍ ഡിസംബര്‍ 31ന് വൈകിട്ട് അഞ്ച് മണിയോടെ ലൈവ് ഡീജെയുമായാണ് ലൈറ്റ് അപ്പ് 2018 ആഘോഷം ആരംഭിക്കുക. ഇത് രാത്രി ഒരു മണി വരെ തുടരും. പൊതുജനങ്ങള്‍ വൈകിട്ട് ആറ് മണിക്ക് തന്നെ വേദിയിലെത്തിച്ചേരണമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇത് കൂടാതെ ആഗോള തലത്തില്‍ ടെലിവിഷനിലൂടെയും ഇത് ലൈവ് ആയി കാണിക്കും. www.mydubainewyear.comലൂടെ ഇത് ഓണ്‍ലൈനായും കാണാനാകും.

ഡികെ

 

Share this news

Leave a Reply

%d bloggers like this: