പുതിയ ഫുഡ് പ്ലാന്‍റ് വരുന്നു…നൂറ് പേര്‍ക്ക് ജോലി ലഭിക്കും

ഡബ്ലിന്‍:  Ballymaguire Foods നൂറ് പേരെ ജോലിക്കെടുക്കുന്നു. പുതിയ ഭക്ഷ്യ സംസ്കരണ പ്ലാന്‍റ് Luskല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണിത്. പ്ലാന്‍റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നൂറ് തൊഴില്‍ അധികമായും സൃഷ്ടിക്കപ്പെടും. 70,000 സ്ക്വയര്‍ഫീറ്റ് പ്ലാന്‍റാണ് പണിയുന്നത്. പുതിയ തൊഴില്‍ വരുന്നതോടെ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് നാല് മില്യണ്‍ യൂറോയുടെ നേട്ടമാണുണ്ടാകുക.

വില്‍പ്പന, മാര്‍ക്കറ്റിങ്, ഭക്ഷ്യ ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗദ്ധര്‍ , ഗവേഷകര്‍, പാചകക്കാരന്‍, തുടങ്ങി വിവിധ തസ്തികയിലേക്കാണ് നിയമനങ്ങള്‍. ബിരുദധാരികളെയാണ് ആവശ്യമായി വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. Ballymaguire Foods നിലവില്‍ 150 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. അയര്‍ലന്‍ഡില്‍ റീട്ടെയില്‍ മേഖലയിലെ  തണുപ്പിച്ച റെഡി മീല്‍ ഉത്പാദകരില്‍ മുഖ്യപങ്ക് ഇവരുടേതാണ്.

2008ലാണ് കമ്പനി തുടങ്ങിയത്. തുടര്‍ന്ന് അന്തര്‍ദേശീയ വിപണയിലേക്കടക്കം ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ടെസ്കോ, ലിഡില്‍, ആള്‍ഡി, സെന്‍ട്രാ, സൂപ്പര്‍ വാല്യു തുടങ്ങിയവരെല്ലാം കമ്പനിയുടെ ഉത്പന്നങ്ങള്‍ എടുക്കുന്നവരാണ്. പൂര്‍ണായും ഐറിഷ് കമ്പനിയാണിത്. എണ്‍പതോളം വിവിധ ഉത്പന്നങ്ങളാണ് നല്‍കുന്നത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഉത്പാദനം കൂട്ടാനാണ് നീക്കമെന്ന് മാനേജിങ് ഡയറക്ടര്‍ എഡ് സ്പെല്‍മാന്‍ വ്യക്തമാക്കുന്നു.

ആഴ്ച്ചയില്‍ 500,000 ലേറെ മീല്‍സ് എന്ന നിലയില്‍ ഉത്പാദനം വര്‍ധിക്കും. യുകെയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനെ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണിത്.  പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുന്ന നിലയില്‍ മാറുന്നതില്‍ സന്തോഷമുണ്ടെന്നും കമ്പനി പറയുന്നു. സര്‍ക്കാര്‍ നല്‍കിയപിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.  പുതിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും ഗുണനിലവാരം ഉറപ്പ് വരുത്തലും പുതിയ പ്ലാന്‍റിന്‍റെ ലക്ഷ്യമായിരിക്കും.

Share this news

Leave a Reply

%d bloggers like this: