പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങി രജനീകാന്ത്; പ്രഖ്യാപനങ്ങള്‍ പിറന്നാള്‍ ദിനത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍

 

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തിന്റെ 67 -ാം പിറന്നാള്‍ ദിനമായ ഡിസംബര്‍ 12 ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയിലോ എഐഎഡിഎംകെയിലോ ചേരുകയോ അവരുമായി സഖ്യമുണ്ടാക്കുകയോ ചെയ്യാതെ സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് രജനീകാന്ത് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

രജനീകാന്തിന്റെ ആരാധകരും പിന്തുണയ്ക്കുന്നവരും കുറെ കാലമായി ആദ്ദേഹത്തോട് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ തന്റെ രാഷ്ട്രീയ പ്രവേശനം ദൈവത്തിന്റെ കൈകളിലാണെന്നാണ് മേയില്‍ ആരാധകരോട് സംസാരിക്കവെ രജനീകാന്ത് പറഞ്ഞത്.

ഒരു നടനില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തകനായി മാറാന്‍ ഒരുപാട് സമയം എടുക്കും. പ­ണ­ത്തേ­ക്കാളും പ്രസിദ്ധിയെക്കാളും മറ്റു പലതുമാണ് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ വേണ്ടതെന്ന് കമല്‍ ഹാസനോടൊപ്പം പങ്കിട്ട ഒരു പൊതുവേദിയില്‍ വെച്ച് രജനീകാന്ത് പറഞ്ഞിരുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: