പുതിയ അധ്യയന വര്‍ഷം മുതല്‍ പ്രൈമറി തലത്തില്‍ സൗജന്യ ഉച്ച ഭക്ഷണം

ഡബ്ലിന്‍ : ഐറിഷ് സ്‌കൂളുകളിലെ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ഈ അധ്യയന വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങും. പോഷക സമൃദ്ധമായ ഹോട്ട് മീല്‍ പദ്ധതി തുടക്കത്തില്‍ 36 സ്‌കൂളുകളില്‍ പരീക്ഷണാര്‍ത്ഥം ആരംഭിക്കും. 7,000 കുട്ടികള്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകും.

പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണ സംസ്‌കാരം ലഭ്യമാക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യ സുരക്ഷാ മന്ത്രി റെജിന ഡോഹോര്‍ത്തി വ്യക്തമാക്കി.

ജങ്ക് ഫുഡ് സംസ്‌കാരത്തില്‍ നിന്നും മാറ്റി കുട്ടികളെ പൊണ്ണത്തടിയില്‍ നിന്നും രക്ഷിക്കാനും ഈ പദ്ധതിക്ക് കഴിയുമെന്നാണ് കണക്കാക്കുന്നത്. ഒരു വര്‍ഷത്തേക്ക് രണ്ടര മില്യണ്‍ യൂറോ ചെലവാണ് പ്രതിഷിക്കുന്നത്. കുട്ടികളുടെ ബുദ്ധിവികാസവും, ആരോഗ്യവും കണക്കിലെടുത്തുകൊണ്ടുള്ള ഭക്ഷണങ്ങളായിലെരിക്കും ലഭ്യമാക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: