പി ചിദംബരത്തെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡല്‍ഹി : ഐഎന്‍എക്സ് മാക്സ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം എടുത്തില്ല. അപക്ഷ പരിഗണിച്ച ഉടന്‍ ഫയല്‍ ചീഫ് ജസ്റ്റിസിന് കൈമാറുന്നതായി അറിയിക്കുകയായിരുന്നു.

ഹര്‍ജിയില്‍ അടിയന്തിരമായി തിരുമാനമെടുക്കാനില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ നിലപാട് തുടര്‍ന്ന് അപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു . ഇതോടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി. എന്നാല്‍ അറസ്റ്റ് തടയുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും സുപ്രീം കോടതി നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, മുന്‍ കേന്ദ്രമന്ത്രി ഒളിവിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പി ചിദംബരത്തിനായി സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചിദംബരം രാജ്യം വിടാതിരിക്കാനാണ് നടപടി.

ഇന്നലെ രാത്രിയോടെ ചിദംബരത്തെ തേടി പോലീസ് വീട്ടിലെത്തി നോട്ടീസ് പതിച്ച സിബിഐ ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെയും അദ്ദേഹത്തെ തേടി ഡല്‍ഹി ജോര്‍ബാഗിലെ വസതിയിലെത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ ഡെ. സൂപ്രണ്ടിന് മുമ്പാകെ ഹാജരാവണമെന്ന വ്യക്തമാക്കുന്ന നോട്ടീസ് ഉദ്യോഗസ്ഥര്‍ ഇന്നും വീട്ടില്‍ പതിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: