പിസി ജോര്‍ജ് എംഎല്‍എ മാത്രമല്ല; ഇപ്പോള്‍ എസ്പിയും ആണ്

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് ഇതാദ്യമായല്ല സിനിമയില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ രാഷ്ട്രീയക്കാരനില്‍ നിന്നും പൊലീസ് വേഷത്തിലെത്തി നില്‍ക്കുകയാണ് പി.സി ജോര്‍ജ്. പുതിയ ചിത്രമായ കനല്‍ക്കാലം എന്ന സിനിമയിലാണ് എസ്പിയായി പിസി ജോര്‍ജ് എത്തുന്നത്.

അഞ്ച് വര്‍ഷം മുമ്പ് നടന്ന ഒരു കൊലപാതകത്തിന് തുമ്പുണ്ടാക്കാനായി നിയോഗിക്കപെട്ട പോലീസുദ്യോഗസ്ഥനെ മനോബലം കൊടുക്കുന്ന സുപ്രണ്ട് ഓഫ് പോലീസ് ആയാണ് പി.സി ജോര്‍ജ് അഭിനയിക്കുന്നത്. ചിത്രത്തില്‍ പഞ്ച് ഡയലോഗും അദ്ദേഹം പറയുന്നുണ്ട്. ഒറ്റ ടേക്കിന് ആ സീന്‍ പൂര്‍ത്തിയാക്കി.

മിത്രന്‍-നൗഫാലുദ്ദീന്‍ എന്നിവരാണ് സംവിധാനം. കൃഷ്ണ കുമാറും, സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം തെരിയിലെ വില്ലന്‍ ബിനീഷ് ബാസ്റ്റിനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നേരത്തെ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അച്ചായന്‍സ് എന്ന ചിത്രത്തില്‍ പി.സി ജോര്‍ജ് പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: