പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു

 

കൊച്ചി:പ്രശസ്ത പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്നാണ് മരണം. ഒന്നര വര്‍ഷത്തോളമായി അര്‍ബുദ രോഗ ബാധിതയായിരുന്നു.

എഴുപതില്‍ അധികം മലയാള ചിത്രങ്ങളില്‍ അവര്‍ പാടിയിട്ടുണ്ട്. 1989-ല്‍ ആണു ലളിതഗാന രംഗത്തുനിന്നു ചലച്ചിത്ര ഗാനരംഗത്തേക്ക് അവര്‍ കടന്നുവന്നത്. മായാമഞ്ചലില്‍ (ഒറ്റയാള്‍ പട്ടാളം), ദേവസംഗീതം (ഗുരു), എന്റെ ഉള്ളില്‍ ഉടുക്കുംകൊട്ടി, നിന്റെ കണ്ണില്‍ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മഞ്ഞക്കിളിയുടെ (കന്മദം) തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമാണ്. ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ലളിതഗാനങ്ങള്‍ പാടിയിരുന്നു. ദൂരദര്‍ശനുള്‍പ്പെടെ വിവിധ ചാനലുകളില്‍ അവതാരകയുമായിരുന്നു. യേശുദാസ്, എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍ തുടങ്ങിയ ഗായകരോടൊപ്പം നിരവധി സ്റ്റേജ് ഷോകളില്‍ രാധിക തിലക് പാടിയിട്ടുണ്ട്.

സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവിക. പിന്നണി ഗായിക സുജാത, ഗായകന്‍ ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്.

Share this news

Leave a Reply

%d bloggers like this: