പാസ്പോര്‍ട്ട് വെരിഫിക്കേഷന് സംസ്ഥാനത്ത് പുതിയ സംവിധാനം വരുന്നു

പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്തുന്നു. വെരിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലും കാര്യക്ഷമായും പൂര്‍ത്തിയാക്കുന്നതിനുമായി പ്രത്യേകം പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതു പ്രകാരം പരിശോധനാ റിപോര്‍ട്ടുകള്‍ അന്നേ ദിവസം തന്നെ മൊബൈല്‍ വഴി പാസ്പോര്‍ട്ട് സെല്ലിന് കൈമാറുകയാണ് ലക്ഷ്യം.

പരിശോധനകള്‍ക്കായി വീട്ടിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഫോട്ടോ അടക്കമുള്ള രേഖകള്‍ അവിടെ വച്ചുതന്നെ പരിശോധിച്ച് പാസ്പോര്‍ട്ട് സെല്ലിന് വിവരം കൈമാറുന്ന രീതി അടുത്തമാസം മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് റിപോര്‍ട്ട്. പുതിയ സംവിധാനങ്ങള്‍ പൂര്‍ണമായി നടപ്പാവുന്നതോടെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസം അവസാനിക്കുമെന്നാണ് വിലയിരുത്തല്‍.

അപേക്ഷകരുടെ എണ്ണം അനുസരിച്ച് സ്റ്റേഷനുകളില്‍ ഇതിനായി നിയോഗിക്കുന്ന സിവില്‍ പോലിസ് ഓഫിസര്‍മാരുടെ എണ്ണവും വര്‍ധിപ്പിക്കും. തെലങ്കാനയില്‍ നടപ്പാക്കിയിട്ടുള്ള സംവിധാനത്തിന്റെ സമാന മാതൃകയിലാണ് സംസ്ഥാനത്തും പാസ്പോര്‍ട്ട് വെരിഫിക്കേഷനില്‍ മാറ്റം വരുത്തുന്നത്. മൊബൈല്‍ റിപ്പോര്‍ട്ടിങ്ങ് രീതി മലപ്പുറത്ത് ചില സ്റ്റേഷന്‍ പരിധികളില്‍ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: