പാലാക്കാരുടെ എം എല്‍ എ മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിപദം വേണ്ടെന്നും കാപ്പന്‍

തിരുവനന്തപുരം: മാണി സി കാപ്പന്‍ പല എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷില്‍ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മാണി സി കാപ്പന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മണിമന്ത്രിമാരായ എകെ ബാലന്‍, എംഎം മണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാണി സി കാപ്പന് എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. തനിക്കെതിരെ ഉയര്‍ന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും മന്ത്രിയാകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും സത്യപ്രതിജ്ഞക്കു ശേഷം മാണി സി കാപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മാണി സി കാപ്പന് എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മാണി സി കാപ്പന്‍ പങ്കെടുക്കും. പാലായില്‍ കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കാപ്പന്‍ വിജയിക്കുകയായിരുന്നു. പല പിടിച്ചെടുത്ത ആദ്യ കോണ്‍ഗ്രസ് ഇതര നേതാവുമെന്ന ബഹുമതിയും കാപ്പന്‍ സ്വന്തമാക്കി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്കായിരുന്നു പാലായിലെ നാലാം അങ്കത്തില്‍ മാണി സി കാപ്പന്‍ വിജയിച്ചത്

Share this news

Leave a Reply

%d bloggers like this: