പാലയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23 ന്, വോട്ടെണ്ണല്‍ 27 ന്

കോട്ടയം: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാല നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23 ന് നടക്കും. നാലിനാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ളയ അവസാന ദിവസം. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റ് അഞ്ച് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

പതിറ്റാണ്ടുകളായി കെ എം മാണി പ്രതിനിധീകരിച്ച മണ്ഡലമാണ് പാല. കേരള കോണ്‍ഗ്രസില്‍ ജോസഫ് -മാണി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം പിളര്‍പ്പിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനും യുഡിഎഫിനും തെരഞ്ഞെടുപ്പ നിര്‍ണായകമാണ്.

ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പാശ്ചത്തലത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന ഇടതുപക്ഷത്തെ സംബന്ധിച്ചും പാല തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്ന് ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫ് എംഎല്‍ എ പറഞ്ഞു. യുഡിഎഫ് തീരുമാനിക്കുന്നതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കേരള കോണ്‍ഗ്രസിലെ തര്‍ക്കം യുഡിഎഫിന് പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. വര്‍ക്കിംങ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരെഞ്ഞെടുക്കുന്നതിനെതിരെ കോടതിയില്‍ കേസ് നടക്കുകയാണ്. തര്‍ക്കത്തില്‍ നില്‍ക്കുന്ന രണ്ട് വിഭാഗങ്ങളെ എങ്ങനെ കൂട്ടിയോജിപ്പിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. എല്‍ഡിഎഫില്‍ എന്‍സിപിയാണ് സാധാരണ പാലയില്‍ മല്‍സിരിക്കാറുള്ളത്. ഇത്തവണയും അവര്‍ക്ക് സീറ്റ് നല്‍കുമെന്നാണ് സൂചന. 4706 വോട്ടുകള്‍ക്കാണ് 2016 ല്‍ കെ എം മാണി വിജയിച്ചത്.

Share this news

Leave a Reply

%d bloggers like this: