പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍ പാളിയെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തല്‍

ന്യൂഡല്‍ഹി: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍ പാളിയെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉപരിപ്ലവമായ കാര്യങ്ങളാണ് പ്രചാരണത്തില്‍ ഉന്നയിച്ചത്. സോളാറും സരിതയും വോട്ടായില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. യു.ഡി.എഫിനെ മാത്രം ഉന്നംവച്ചുള്ള പ്രചാരണവും പിഴച്ചു. ബി.ജെ.പിയെ കടന്നാക്രമിക്കാതിരുന്നതും വീഴ്ചയായി.

ഇതുവഴി ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാന്‍ കാരണമായി. ബി.ജെ.പിയുടെ കടന്നുകയറ്റം കാണാതെ പോയി എന്നും നേതൃത്വം വിലയിരുത്തുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും കേന്ദ്രനേതൃത്വം വിശദമായി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തലിലെത്തുക.

Share this news

Leave a Reply

%d bloggers like this: