പാര്‍ക്കിന്‍സണ്‍സ് രോഗത്തെ നേരെത്തെ തിരിച്ചറിയാമെന്നു ഗവേഷകര്‍


ലണ്ടണ്‍ : പാര്‍ക്കിന്‍സണ്‍സ് രോഗ നിര്‍ണയം, രോഗ ലക്ഷങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍. തലച്ചോറിലെ സെറാടോണ്‍ സംവിധാനത്തിലുണ്ടാകുന്ന തകരാറുകള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിലേക്ക് നയിക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ഞരമ്പ് കോശങ്ങള്‍ക്കിടയില്‍ സിഗ്‌നല്‍ നല്‍കുക എന്നതാണ് സെറാടോണിന്റെ പ്രധാന ധര്‍മ്മങ്ങളില്‍ ഒന്ന്.

തലച്ചോറില്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആയ ഡോപാമൈന്‍ ഉത്പാദനം കുറയുന്നത് പ്രധാനമായും പാര്‍ക്കിന്‍സണ്‍സ് രോഗത്തിലേക്ക് നയിക്കുമെന്ന ഗവേഷങ്ങളാണ് ഇതിനു മുന്‍പ് ഈ രംഗത്ത് നടന്നു വന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും രോഗിയായി മാറുകയും ചെയ്യും. എന്നാല്‍ ഈ രോഗത്തിന് സെറാടോണുമായി ബന്ധപ്പെടുത്തി നടത്തുന്ന ആദ്യത്തെ ഗവേഷണമാണിത്.

ലണ്ടണിലെ കിങ്സ് കോളേജ് ഗവേഷക സംഘമാണ് ഇത് കണ്ടെത്തിയത്. ലാന്‍സെറ്റ് ന്യൂറോളജി ജേണലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്. നേരെത്തെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പാര്‍ക്കിന്‍സണ്‍സ് ഒരുപരിധിവരെ തടയാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. കൈകാലുകള്‍ക്ക് അനുഭവപ്പെടുന്ന നിയന്ത്രിക്കാനാകാത്ത വിറയലും, മാനസിക സംഘര്‍ഷങ്ങളുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: