പാരീസ് 42 ഡിഗ്രിയിലേക്ക് : ഉഷ്ണ തരംഗത്തിന്റെ രണ്ടാം വരവില്‍ വിയര്‍ത്തൊലിച്ച് യൂറോപ്പ്

പാരീസ് : ചരിത്രത്തിലെ ഏറ്റവും വലിയ ചൂടിന് സാക്ഷ്യം വഹിച്ച് യൂറോപ്പ്. പാരിസില്‍ കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ രേഖപ്പെടുത്തിയ 40.4 ഡിഗ്രിയെന്ന റെക്കോര്‍ഡിനെ തകര്‍ത്ത് ഇന്ന് 42 ഡിഗ്രിയിലേക്ക് എത്തിയേക്കുമെന്ന് ഫ്രഞ്ച് മെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ യൂറോപ്പിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും സമാനമായ താപനിലയാണ് രേഖപ്പെടുത്തിയത്. അതി രൂക്ഷമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശാരീരിക അസ്വസ്ഥത ഉള്ളവരും, പ്രായമായവരും ഈ ആഴ്ചത്തെ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. യു.കെ യിലും ഇതേ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ 2004 ഇല്‍ കെന്റില്‍ ഉണ്ടായ 38.5 ഡിഗ്രിയെന്ന റെക്കോര്‍ഡിനെ തകര്‍ക്കുന്ന ചൂട് ഇന്ന് ഉണ്ടാകുമെന്ന് ബ്രിട്ടീഷ് മെറ്റ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെല്‍ജിയം, ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്, എന്നീ രാജ്യങ്ങളും ചുട്ടുപൊള്ളുകയാണ്. ഈ ആഴ്ചയില്‍ ഇന്നായിരിക്കും ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക എന്നാണ് പ്രവചനം. യൂറോപ്പിലെ സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളെയും ചൂട് ബാധിച്ചിട്ടുണ്ട്. വിവിധ സ്ഥാപങ്ങളില്‍ ജോലിക്കെത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ വന്‍ പ്രത്യാഘതങ്ങളാണ് യൂറോപ്പ്യന്‍ വന്‍കര നേരിട്ടുകൊണ്ടിരിക്കുന്നത്. യൂറോപ്പില്‍ മനുഷ്യര്‍ മാത്രമല്ല പക്ഷി മൃഗാദികളും ചൂടിനെ തുടര്‍ന്ന് ചത്തൊടുങ്ങുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: