പാരീസ് ആക്രമണം: യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ വലതുപക്ഷ വിഭാഗങ്ങള്‍ ശക്തിപ്പെടുന്നു

പാരീസ് ആക്രമണത്തെ തുടര്‍ന്ന് കുടിയേറ്റത്തിനെതിരേയും അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറന്നു നല്‍കുകയും ചെയ്യുന്ന യൂറോപ്യന്‍ നിലപാട് ശക്തമായി വിമര്‍ശിക്കപ്പെടുന്നു. കുടിയേറ്റ വിരുദ്ധ വലതു പക്ഷ കക്ഷികള്‍ ശക്തി പ്രാപിക്കുകയും തുറന്ന അതിര്‍ത്തി നയത്തെ ന്യായീകരിക്കാന്‍ സര്‍ക്കാരുകള്‍ പാടുപെടുകയും ചെയ്യുന്നു. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളോടൊപ്പം ഭീകരവാദികള്‍ നുഴഞ്ഞു കയറുമെന്ന് വലതുപക്ഷം വാദിച്ചിരുന്നു. അതിനാല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ മൃദു സമീപനം സ്വീകരിക്കരുതെന്നും ഇതു പിന്നീട് അപകടകരമാകുമെന്നും വലതു പക്ഷം നിലപാട് സ്വീകരിച്ചിരുന്നു.

നവംബര്‍ 13ലെ പാരീസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും പോലീസ് റെയ്ഡില്‍ ഏഴോളം പ്രവര്‍ത്തകരെ പിടികൂടുകയും ചെയ്ത സാഹചര്യത്തില്‍ വലതുപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാരും തിരിച്ചറിയുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: