പാരീസില്‍ നടന്ന ഭീകരാക്രമണത്തില്‍ ഐറിഷുകാരന് പരിക്ക്

ഡബ്ലിന്‍: പാരീസില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഐറിഷ് പൗരന് പരിക്കേറ്റു. പരിക്കേറ്റ ഐറിഷുകാരന് പാരീസിലെ ഐറിഷ് എംബസി എല്ലാവിധ സഹായവും നല്‍കുന്നുണ്ട്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. ഫ്രാന്‍സിലെ ഏഴോളം പ്രദേശങ്ങളില്‍ നടന്ന ഭീകരിക്രമണങ്ങളില്‍ എവിടെ വെച്ചാണ് ഐറിഷുകാരന് പരിക്കേറ്റതെന്ന് വ്യക്തമല്ല.

വേറെ ഐറിഷുകാര്‍ക്കൊന്നും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാരീസിലുള്ള ഐറിഷുകാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഓഫീസുകളിലെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശം സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

പാരീസിലുള്ളവരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ക്കായി വിദേശകാര്യമന്ത്രാലയത്തിലെ 014082000 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പാരീസിലുള്ള ഐറിഷുകാര്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ +33144176700

-എജെ-

Share this news

Leave a Reply

%d bloggers like this: