പാരീസില്‍ ഐഎസ് ഭീകരാക്രമണം; ഫ്രാന്‍സിലെ തെരെഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ നീക്കം

പാരിസ്: ഫ്രാന്‍സിലെ മധ്യ പാരിസിലുള്ള ചാമ്പ്സ് എലീസിലുള്ള വ്യാപാര മേഖലയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഭീകരാക്രമണമാണു നടന്നതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് സ്ഥിരീകരിച്ചതിന്റെ തൊട്ടു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) രംഗത്തെത്തി. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഐഎസിന്റെ അവകാശവാദം.

ആക്രമണം നടത്തിയശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യാക്രമണം നടത്തി വധിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പൊലീസ് ബസിനു നേരേ ആക്രമികള്‍ വെടിയുതിര്‍ത്തത്. രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നാണു പൊലീസ് നിഗമനം. അക്രമികള്‍20 തവണ വെടി ഉതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനങ്ങളോടു പ്രദേശം ഒഴിയാന്‍ പാരീസ് പൊലീസ് നിര്‍ദേശം നല്‍കി.

രാജ്യത്തു പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു അക്രമണമുണ്ടായത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരനോടുള്ള ആദരസൂചകമായി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. സംഭവത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉടന്‍ മന്ത്രിസഭായോഗം ചേരുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. അക്രമിയെ സുരക്ഷാ സേന വധിച്ചിരുന്നു. അക്രമി നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞെങ്കിലും ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍കോയിസ് മോലിന്‍സ് പറഞ്ഞു.

ഐസിസിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്ന ഫ്രാന്‍സിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള തിരിച്ചടി കൂടിയാണ് പാരീസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ഉണ്ടായിട്ടുള്ള ആക്രമണം. രാത്രിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിന് സമീപത്ത് വാഹനം നിര്‍ത്തിയ ഭീകരന്‍ പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയ വക്താവ് പിയര്‍ ഹെന്ററി ബ്രാഡന്റ് പറഞ്ഞു. അക്രമി ആറ് റൗണ്ട് വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

2015 മുതല്‍ ഐസിസിന്റെ ഭീകരാക്രമണത്തിന് ഇരയാവുന്ന ഫ്രാന്‍സില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 230 പേരാണ് കൊല്ലപ്പെട്ടത്. ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിലാണ് ഇത്രയും പേര്‍ മരണമടഞ്ഞത്.

 

എ എം

Share this news

Leave a Reply

%d bloggers like this: