പാരിസ് ഭീകരാക്രമണത്തിലെ മൂന്നാമത്തെ ചാവേറിന്റെ ചിത്രവും പോലീസ് പുറത്തുവിട്ടു

പാരിസ് : സ്റ്റെയ്ഡ് ഡി ഫ്രാന്‍സിനു പുറത്തുവെച്ച് സ്‌ഫോടനം നടത്തിയ ചാവേറിന്റെ ചിത്രവും മറ്റു വിവരങ്ങളും ഫ്രഞ്ച് പോലീസ് പുറത്തു വിട്ടു. ഭീകരാക്രമണത്തില്‍ പങ്കെടുത്തുന്ന മൂന്നാമത്തെ ചാവേറിന്റെ വിവരങ്ങളാണ് ഇതോടെ പുറത്തു വന്നിരിക്കുന്നത്. നവംബര്‍ 13 ന് പാരിസിനെ തകര്‍ത്തു കളഞ്ഞ ഭീകരാക്രമണത്തില്‍ ഫ്രഞ്ച് സ്റ്റേഡിയത്തിനു പുറത്തു സ്‌ഫോടനം നടത്താന്‍ ഉദ്ദേശിച്ചത് കൂട്ട കൊല നടത്താനായിരുന്നു ഭീകരര്‍ ഉദ്ദേശിച്ചതെന്നു പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഭീകരര്‍ ഫ്രാന്‍സിലെത്തിയത് അഭയാര്‍ത്ഥികളുടെ ഒപ്പമായിരുന്നു. ഗ്രീക്ക് ദ്വീപിലെ ലെറോസില്‍ ഒക്ടോബര്‍ മൂന്നിന് എത്തിയ ഇവര്‍ അഭയാര്‍ത്ഥി സംഘത്തോടൊപ്പം യാത്ര തിരിക്കുകയായിരുന്നു. ഫ്രാന്‍സും ജര്‍മനിയും തമ്മിലുളള മത്സരം നടക്കുന്ന സ്റ്റേഡിയത്തിനു പുറത്ത് ബോംബ് സ്‌ഫോടനം നടത്തിയത് ഫ്രഞ്ച് പൗരനായ ബിലാല്‍ ഹദ്ഫി ആണ്. ഇയാള്‍ക്ക് 20 വയസ്സിടുത്ത് പ്രായമുണ്ട്. ഇയാളെ ക്കൂടാരെ മറ്റൊരു ഭീകരന്റെ ചിത്രം കൂടി പോലീസ് പുറത്തു വിട്ടെങ്കിലും അയാളെ സംബന്ധക്കുന്ന വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ബെല്‍ജിയം സ്വദേശിയായ ബിലാലിനു മൊഹമ്മദ് അല്‍ മൊഹമ്മജദ് എന്ന പേരില്‍ ഒരു സിറിയന്‍ പാസ്‌പോര്‍ട്ട് സ്വന്തമായി ഉണ്ടായിരുന്നു. ഇത് ഗ്രീക്ക് അധികൃതരുടെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരവാദിയായ ബിലാലും അനുയായികളും ലെറോസില്‍ സിറിയന്‍ അഭയാര്‍ത്ഥികളായി എത്തിയശേഷം ഒക്ടോബര്‍ 8 ന് ഫ്രാന്‍സിലേക്ക് പുറപ്പെടുകയായിരുന്നു. ഭീകരപ്രവര്‍ത്തകരായ ഏഴ് തോക്കുധാരികള്‍ക്കൊപ്പം ചാവേറുകളായി ഒപ്പം കൂടിയ ഈ സംഘം പാരിസിന്റെ വിവിധ ഭാഗങ്ങളിലായി സ്‌ഫോടന പരമ്പരകളും വെടിവെയ്പ്പും നടത്തിയതില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. ഏകദേശം 350 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഭീകരവാദിയായ സല്ലാ അബ്ദല്‍സലാമിനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇയാള്‍ ബെല്‍ജിയത്തിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് അനുമാനിക്കുന്നത്. പാരിസിലും ഫ്രാന്‍സിന്റെ മറ്റു പലയിടങ്ങളിലും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡി

Share this news

Leave a Reply

%d bloggers like this: