പാരമ്പര്യം കാത്തുസൂക്ഷിക്കും; ദുഖവെള്ളിയാഴ്ച പബുകള്‍ തുറക്കില്ലെന്ന് ഒരുപറ്റം ഉടമകള്‍

ഡബ്ലിന്‍: 91 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അയര്‍ലണ്ടില്‍ ദുഖവെള്ളിയാഴ്ച പബുകള്‍ തുറക്കാനും മദ്യം വിതരണം ചെയ്യാനും അനുവാദം നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പഴയ പാരമ്പര്യം കാത്തുസൂക്ഷിച്ച് ദു:ഖവെളളിയാഴ്ച പബുകള്‍ തുറക്കില്ലെന്ന് അയര്‍ലണ്ടിലെ ഒരു സംഘം ഉടമകള്‍ പ്രഖ്യാപിച്ചു. ഈ ദിവസം പബുകള്‍ അടച്ചിടാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് കോമ്പറ്റിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (CCPC) വക്താവ് അറിയിച്ചു.

ഭൂരിപക്ഷം ക്രൈസ്തവ രാജ്യങ്ങളേയും പോലെ അയര്‍ലണ്ടില്‍ ദുഃഖവെള്ളിയാഴ്ച ദിവസം മദ്യ വില്‍ക്കാന്‍ പാടില്ലായിരുന്നു. കത്തോലിക്ക രാജ്യമായ അയര്‍ലണ്ടില്‍ നിലനിന്നിരുന്ന കഴിഞ്ഞ 91 വര്‍ഷം പഴക്കമുള്ള ദുഃഖവെള്ളിയാഴ്ചയിലെ മദ്യ നിരോധനമാണ് കഴിഞ്ഞ ജനുവരിയില്‍ പിന്‍വലിച്ചത്. ഡെയ്‌ലില്‍ ഇത് സംബന്ധിച്ചുള്ള പുതിയ നിയമവും പാസാക്കിയിരുന്നു. ഇത് പ്രകാരം ഈ വര്‍ഷം മുതല്‍ ദുഃഖവെള്ളിയാഴ്ച മദ്യ സുലഭമായി കിട്ടും. പുതിയ കാലത്ത് ഇത്തരം നിരോധനങ്ങളില്‍ കാര്യമില്ലെന്നാണ് അയര്‍ലണ്ടിലെ രാഷ്ട്രീയ നേതൃത്വം നിലപാട് എടുത്തത്.

ദുഃഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങള്‍. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ടൂറിസ്റ്റുകള്‍ വന്ന് പോകുന്ന സമയമാണ്. അതുകൊണ്ടുതന്നെ അവരെ ബുദ്ധിമുട്ടിക്കുന്ന ഒന്നും നടത്തേണ്ടതില്ലെന്ന ചില സ്വതന്ത്ര സെനറ്റര്‍മാരുടെ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു. അവരുടെ നിലപാട്. ദുഖവെള്ളിയില്‍ മദ്യ കച്ചവടം പാടില്ലെന്നത് ഒരു പഴയ സങ്കല്പമാണെന്നും ഇവര്‍ വാദിക്കുന്നു.

ഇത്തവണത്തെ ദുഃഖവെള്ളിയാഴ്ച മുതല്‍ ലൈസന്‍സ് ഉള്ള ബാറുകള്‍ക്കും പബ്ബുകള്‍ക്കും മദ്യ കച്ചവടം ചെയ്യാമെന്നാണ് പുതുക്കിയ നിയമം പറയുന്നത്. 1988ലാണ് അയര്‍ലണ്ടിലെ ബാറുകളിലെ മദ്യ കച്ചവടം നിരോധിച്ചത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ദുഃഖവെള്ളിയില്‍ മദ്യ കച്ചവടം പാടില്ലെന്ന നിയമം പിന്തുടരുന്നുണ്ട്. കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടില്‍ ദുഃഖവെള്ളിയിലെ മദ്യ കച്ചവടം തിരികെ കൊണ്ടുവരുവാനുള്ള തീരുമാനം വ്യാപകമായ വിമര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് ഒരു സംഘം ഉടമകള്‍ എടുത്തിരിക്കുന്നത്. ‘വര്‍ഷത്തില്‍ 363 ദിവസവും പബുകള്‍ തുറന്നാണിരിക്കുന്നത്. അതുതന്നെ മതിയാവോളമുണ്ട്. പിന്നെയും എന്തിനാണ് ദുഖവെള്ളിയാഴ്ച കൂടി പബുകള്‍ തുറക്കണമെന്ന് ആവശ്യപ്പെടുന്നത്’. ചിലരുടെ പ്രതികരണം ഇങ്ങനെയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: