പാരന്റല്‍ ലീവ് 26 ആഴ്ച വരെ നീട്ടുന്ന നിയമം മന്ത്രിസഭയുടെ പരിഗണനക്ക്

ഡബ്ലിന്‍: പാരന്റല്‍ ലീവുമായി ബന്ധപ്പെട്ട് അവധി വര്‍ധിപ്പിക്കാന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തീരുമാനം മന്ത്രിസഭയുടെ പരിഗണനക്ക്. ആനുകൂല്യമില്ലാതെയുള്ള അവധി ദിവസങ്ങള്‍ 18 ആഴ്ചയില്‍ നിന്നും 26 ആഴ്ചയാക്കി മാറ്റാനുള്ള ബില്ലിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ച് കുട്ടിക്ക് 8 വയസ്സ് തികയുന്നതിനിടയില്‍ അനുവദിക്കപ്പെടുന്ന ഈ പേരന്റല്‍ ലീവ് ഇപ്പോള്‍ ലീവ് അനുവദിക്കപ്പെട്ടവര്‍ക്കും പുതിയ നിയമമനുസയച്ച് 8 ആഴ്ചയോളം കൂടുതല്‍ ലഭിക്കാനുള്ള സൗകര്യവുമുണ്ടാകും.

യൂണിയന്‍ രാജ്യങ്ങളില്‍ ഇത്തരം അവധികളും ആനുകൂല്യങ്ങളും അയര്‍ലണ്ടില്‍ പരിമിതമാണെന്നും സോഷ്യല്‍ ഡമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മെറ്റേണിറ്റി-പെറ്റേണിറ്റി ആനുകൂല്യങ്ങള്‍ സമന്വയിപ്പിച്ച് ഒരു വര്‍ഷം വരെ ആനുകൂല്യം ലഭിക്കുന്ന പാരന്റല്‍ ലീവ് എന്നൊരു ബില്ലില്‍ കൂടി മന്ത്രിസഭയുടെ പരിഗണനക്ക് വയ്ക്കുമെന്ന് സോഷ്യല്‍ ജസ്റ്റിസ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ നിയമം നടപ്പില്‍ വരുത്തുമെന്നും മന്ത്രി പത്രസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

അയര്‍ലണ്ടിലെ പ്രസവ അവധിയുമായി ബന്ധപ്പെട്ട് അവധിവയും ആനുകൂല്യങ്ങളും അനുവദിക്കാന്‍ പ്രധാനമന്ത്രി ലിയോ വരേദ്കര്‍ അനുകൂല നിലപാട് സ്വീകരിച്ചേക്കും. രാജ്യത്തെ പൊതുമേഖലാ ജീവനക്കാര്‍ക്ക് പ്രത്യേകിച്ച് ആരോഗ്യ മേഖലയില്‍ നേഴ്‌സിങ് ജീവനക്കാരെ ആകര്‍ഷിക്കാന്‍ പാരന്റല്‍ ലീവ് പോലുള്ള പദ്ധതികള്‍ക്ക് കഴിഞ്ഞേക്കും എന്ന വിശ്വാസവും ഭരണകര്‍ത്താക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: