പാക്കിസ്താനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെ സമ്മേളനം ഇന്ത്യ ബഹിഷ്‌ക്കരിക്കും

ന്യൂഡല്‍ഹി: പാക്കിസ്താനില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെ സമ്മേളനം ഇന്ത്യ ബഹിഷ്‌ക്കരിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

സെപ്റ്റംബര്‍ 30 മുതലാണ് പത്ത് ദിവസം നീണ്ടു നിക്കുന്ന സമ്മേളനം പാക്കിസ്താനില്‍ നടക്കുക. ഇന്നലെ സംസ്ഥാന നിയമസഭാ സ്പീക്കര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുമിത്ര മഹാജന്‍ ബഹിഷ്‌കരണ തീരുമാനം കൈക്കൊണ്ടത്. സമ്മേളനത്തിന് ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറെ ക്ഷണിക്കുകയോ പാക്കിസ്താനിലെ വേദി മാറ്റുകയോ ചെയ്യണമെന്ന് യോഗത്തിന് ശേഷം സുമിത്ര മഹാജന്‍ പറഞ്ഞു.
ജമ്മു കശ്മീരിനെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിലെ ഇന്ത്യയിലെ ഒരു സംസ്ഥാനമായി കണക്കാക്കി കശ്മീര്‍ നിയമസഭാ സ്പീക്കറെ ക്ഷണിക്കാനാകില്ലെന്നാണ് പാക്കിസ്താന്റെ നിലപാട്.

അതേസമയം കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇക്കാര്യം പാക്കിസ്താന് അംഗീകരിക്കാനാകാത്തതിനാലാണ് പാക്കിസ്താന്റെ നിലപാടിന് പിന്നിലെന്നും സുമിത്ര മഹാജന്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: