പാകിസ്താനെതിരെ ഇന്ത്യ ഇനിയും ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ്

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിന് തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്താനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടിക്ക് ആലോചിക്കുകയാണെന്ന് അമേരിക്ക. പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തി വരികയാണെന്ന് യു.എസ് പ്രതിരോധ ഇന്റലിജന്‍സ് മേധാവി ലഫ്.ജനറല്‍ വിന്‍സെന്റ് സ്റ്റെവാര്‍ട്ട് കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു.

കഴിഞ്ഞ ദിവസം, ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്ത് നൗഷേരയിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ വിലയിരുത്തല്‍.

അതിര്‍ത്തിയില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഏഷ്യന്‍ മേഖലയില്‍ നയതന്ത്ര, സാന്പത്തിക തലത്തില്‍ ശക്തി വര്‍ദ്ധിപ്പിക്കാനും ഇന്ത്യ ശ്രമിക്കുകയാണ്. ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശമായിരുന്നു.

തീവ്രവാദ പ്രവര്‍ത്തനവും കശ്മീരിലെ സംഘര്‍ഷങ്ങളും മറ്റും ഇപ്പോഴും തുടരുന്നത് 2017ല്‍ ഇന്ത്യയുമായുള്ള പാകിസ്താന്റെ ബന്ധത്തെ കൂടുതല്‍ വഷളാക്കും. കശ്മീരിലെ സൈനിക ക്യാന്പിനു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണം മറക്കരുത് – സ്റ്റെവാര്‍ട്ട് പറഞ്ഞു.

2016ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവയ്പാണ് നടന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കുകയും ചെയ്തു. ഇത് സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിച്ചിരുന്നു. പാകിസ്താന്‍ ആണവ ശേഖരം വര്‍ദ്ധിപ്പിക്കുന്നതും സ്റ്റെവാര്‍ട്ട് ചൂണ്ടിക്കാട്ടി.

 

 
എ എം

Share this news

Leave a Reply

%d bloggers like this: