പാകിസ്താനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 120 ലേറെ മരണം; നിരവധി പേര്‍ക്ക് പരുക്ക്

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. ബഹവാല്‍പൂര്‍ സിറ്റിയിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയ മേഖലയിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ബഹാവല്‍പുര്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍ നഗരത്തില്‍ വെച്ച് ടാങ്കര്‍, നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് തീപിടിക്കുകയുമായിരുന്നെന്നാണ് സൂചന. വാഹനം മറിഞ്ഞതോടെ ഇന്ധനടാങ്കറില്‍ ചോര്‍ച്ച സംഭവിക്കുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. വലിയ ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എഴുപത്തിയഞ്ചോളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബഹവാല്‍പൂര്‍ സിറ്റിയിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയ മേഖലയിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ടാങ്കര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കത്തിയമരുകയായിരുന്നു. റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍ നിന്നും സമീപവാസികള്‍ ഓയില്‍ ശേഖരിക്കുമ്പോഴാണ് തീപിടിച്ചത്.

അതേസമയം, മറിഞ്ഞ ടാങ്കറില്‍നിന്നും ഇന്ധനം ശേഖരിക്കാനായി ആളുകള്‍ ഓടിക്കൂടിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നും സൂചനയുണ്ട്. ആളുകള്‍ കൂടിനില്‍ക്കുന്ന തിരക്കേറിയ സ്ഥലത്തുവെച്ച് ടാങ്കര്‍ മറിഞ്ഞതും മരണസംഖ്യ കൂടാന്‍ കാരണമായി.

സംഭവം നടന്ന ഉടന്‍ തന്നെ അഗ്‌നിശമന സേന സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഫയര്‍ യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തിയിരിക്കുന്നത്. തീ ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആറു കാറുകള്‍ക്കും 12 മോട്ടോര്‍ സൈക്കിളുകളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: