പശുവിന്റെ കഴുത്തിലെ ഞരമ്പില്‍ വൈക്കോല്‍ കടത്തി രക്തം കുടിക്കാം; ഇറച്ചി തിന്നരുതെന്ന് ആര്‍എസ്എസ് മേധാവി

 

നാഗ്പുര്‍: പശുക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതും രംഗത്ത്. കെനിയയില്‍ പശുക്കളെ കൊന്ന് രക്തം കുടിക്കുമെങ്കിലും ഇറച്ചികഴിക്കില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. കടുത്ത ക്ഷാമകാലത്ത് കെനിയക്കാര്‍ പശുക്കളുടെ രക്തം കുടിക്കാറുണ്ട്. എന്നാല്‍ അവയെ കൊല്ലുകയോ തിന്നുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

പശുവിന്റെ കഴുത്തിലെ ഞരമ്പില്‍ വൈക്കോല്‍ കടത്തിയാണ് രക്തം കുടിക്കുന്നത്. ഇത്തരത്തില്‍ രക്തം കുടിച്ചാല്‍ പശു ചത്തുപോകില്ലെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.
-എജെ-

Share this news

Leave a Reply

%d bloggers like this: