പശുവിനെ രാഷ്ട്രമാതാവാക്കണം; ഉത്തരാഖണ്ഡ് നിയമസഭ പ്രമേയം പാസാക്കി

ഡെറാഡൂണ്‍: പശുവിനെ രാഷ്ട്രമാതാവാക്കണം എന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെയും ട്രഷറി ബെഞ്ചിന്റെയും പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്. പ്രമേയം കേന്ദ്ര സര്‍ക്കാരിന് കൈമാറും.

ഓക്സിജന്‍ ശ്വസിച്ച് അത് പുറത്തുവിടുന്ന ഏക മൃഗമായ പശുവിനെ രാഷ്ട്രമാതാവാക്കണം എന്നതായിരുന്നു രേഖ ആര്യ പ്രമേയത്തില്‍ പറഞ്ഞത്. രേഖ ആര്യ പശുക്കളുടെ മറ്റ് ഗുണങ്ങളെക്കുറിച്ച് വാചാലയായി. ഗോമൂത്രത്തിന്റെ ഗുണങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കണം. കുഞ്ഞുങ്ങള്‍ക്ക് പോലും പശുവിന്റെ പാല്‍ നല്‍കുന്നത് നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. രാഷ്ട്രമാതാവായി ഉയര്‍ത്തുന്നതോടെ പശു സംരക്ഷണത്തിനുള്ള പ്രയത്നം വര്‍ധിക്കും എന്നും മന്ത്രി പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: