പശുവിനെ കൊല്ലുന്നവരെ കൊല്ലാമെന്ന് വേദങ്ങളും പറയുന്നുവെന്ന് ആര്‍എസ്എസ് മുഖപത്രം

 

ന്യൂഡല്‍ഹി: പശുവിനെ കൊല്ലുന്നവരെ വധിക്കാമെന്നു വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് ആര്‍എസ്എസ് മുഖപത്രം. മദ്രസകളും മുസ്‌ലിം നേതാക്കളും ഇന്ത്യന്‍ സംസ്‌കാരത്തെ വെറുക്കാനാണു മുസ്‌ലിംകളെ പഠിപ്പിക്കുന്നത്. ഇതാവാം ദാദ്രിയില്‍ കൊല്ലപ്പെട്ട അഹ്‌ലാഖിനെ പശുവിനെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്നും ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

മോദി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്ന എഴുത്തുകാര്‍ എന്തുകൊണ്ടാണു പശുവിനെ കൊല്ലുന്നതില്‍ മൗനംപാലിക്കുന്നതെന്നും ലേഖനം ചോദിക്കുന്നു. ഗോവധം നിരോധിക്കണമെന്ന ആവശ്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നമ്മുടെ പൂര്‍വികര്‍ പലരും ഇതിനായി രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. പശുവിനെ കൊല്ലുന്നവരെ വധിക്കുന്നത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും ലേഖനം പറയുന്നു.

മതപരിവര്‍ത്തനത്തിലൂടെ പശുവിറച്ചി നമ്മുടെ വായില്‍ തിരികിക്കേറ്റാന്‍ മുസ്‌ലിംങ്ങള്‍ നൂറ്റാണ്ടുകളായി ശ്രമിച്ചുവരികയാണെന്നും ലേഖനം പറയുന്നു. പശുവിനെ കൊല്ലുന്നതു ഹിന്ദുവിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. പശുവിനെ കൊല്ലുന്നവര്‍ക്കു വധശിക്ഷ നല്‍കാന്‍ യജുര്‍വേദം പറയുന്നു. അഹ്‌ലാഖിന്റെ കൊലപാതകം പശുവിനെ കൊന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ്. ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ മാനിച്ചില്ലെങ്കില്‍ അതിന്റെ പ്രതികരണം എങ്ങനെയാകുമെന്നു പറയാനാവില്ല. പശുവിനെ കൊല്ലുന്നവരെ സമൂഹം ഒരിക്കലും ഓര്‍ക്കില്ല. പശുക്കളെ കൊല്ലുന്നത് തടയാന്‍ ശ്രമിച്ച് രക്തസാക്ഷിത്വം വരിച്ചവരെ സമൂഹം എന്നും ഓര്‍ക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: