പഴയനോട്ടുകള്‍ മാറാന്‍ പ്രവാസികള്‍ക്ക് അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കും

പഴയ 500, 1000രൂപ നോട്ടുകള്‍ മാറുനതിനു പ്രവാസികള്‍ക്ക് അനുവദിച്ച സമയം ജൂണ്‍ 30ന് അവസാനിക്കും. 2016 നവംബര്‍ 8ന് നോട്ടു നിരോധനം ഏര്‍പ്പെടുത്തുമ്‌ബോള്‍ പഴയനോട്ടുകള്‍ മാററി വാങ്ങാന്‍ ജനങ്ങള്‍ക്ക് 2016 ഡിസംബര്‍ 31 വരെ സമയ നല്‍കിയിരുന്നു. തിരഞ്ഞെടുത്ത റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ നോട്ട് മാറ്റിവാങ്ങാന്‍ മാര്‍ച്ച് 31വരെ അനുമതി നല്‍കുകയും ചെയ്തു. ആറുമാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 2017 ജൂണ്‍ 30വരെ നിബന്ധനകള്‍ക്കു വിധേയമായി നോട്ടുകള്‍ മാറ്റി വാങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ ഓഫീസുകളില്‍ മാത്രമാണ് പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയുന്നത്. ഒരാള്‍ക്ക് പരമാവധി വിദേശത്തുനിന്ന് കൊണ്ടു വരാവുന്നത് 25,000 രൂപയുടെ പഴയനോട്ടുകള്‍ മാത്രമാണ്.

വിദേശ ഇന്ത്യക്കാര്‍ തിരിച്ചുവരുമ്പോള്‍ കൈവശമുള്ള നിരോധിച്ച നോട്ടുകള്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശിച്ചു. വിദേശനാണയ നിയന്ത്രണ ചട്ടപ്രകാരം ഒരാള്‍ക്ക് 25,000 രൂപ മാതമേ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുവാദമുള്ളൂ. വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മുമ്പാകെ ഇവര്‍ ഒരു സത്യപ്രസ്താവന നല്‍കുകയും അതില്‍ സ്റ്റാമ്പ് പതിക്കുകയും വേണം. കസ്റ്റംസ് ഓഫിസര്‍ നോട്ടുകള്‍ എണ്ണിനോക്കി ശരിയാണെന്ന് സാക്ഷ്യപ്പെടുത്തണം. പാസ്പോര്‍ട്ട്, എമിഗ്രേഷന്‍ രേഖകള്‍ എ ന്നിവ കസ്റ്റംസ് അധികൃതരെ കാണിക്കണം.

കൂടാതെ ഒരു ബാങ്ക് അക്കൗണ്ടുകളിലും പഴയ നോട്ടുകള്‍ നിക്ഷേപിച്ചിട്ടില്ലെന്നതിന് തെളിവായി എല്ലാ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെയും പകര്‍പ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിലെ വിവരങ്ങ ള്‍ എന്നിവയും കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതായി വരും. വിദേശത്ത് സ്ഥിരം താമസിക്കുന്നവരാണെങ്കില്‍ അതിനുള്ള തെളിവും ഡിസംബര്‍ 30നു ശേഷമാണ് ഇന്ത്യയിലെത്തിയതെന്നതിനുള്ള കസ്റ്റംസിന്റെ സാക്ഷ്യപത്രവും ഹാജരാക്കണം. റിസര്‍വ് ബാങ്ക് ഓഫിസുകളില്‍ കസ്റ്റംസിന്റെ രേഖകളോടൊപ്പമാണ് പഴയ നോട്ടുകള്‍ നിക്ഷേപിക്കേണ്ടതെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: