പഴങ്ങളില്‍ സ്റ്റിക്കറുകള്‍ പതിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം.

സൂപ്പര്‍മാര്‍ക്കറ്റുകളിലുള്‍പ്പെടെ പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി. ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നത് ഇനി മുതല്‍ ഒഴിവാക്കണമെന്ന് കച്ചവടക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഈ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്ന പശ ഇവ കഴുകി ഉപയോഗിച്ചാല്‍ പോകുന്നില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണിത്.

പശയുടെ അംശം കഴിക്കുന്ന ആളുകളുടെ ഉള്ളിലെത്താനിടവരുത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പഴം, പച്ചക്കറികള്‍ ഇവയുടെ പുറത്തുള്ള തൊലിയിലൂടെ പശയിലെ വിഷാംശം പഴത്തിന്റെ ഉള്ളിലുമെത്താന്‍ ഇടയുണ്ടെന്നും അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സ്റ്റിക്കര്‍ അത്യാവശ്യമാണെങ്കില്‍ ഉപോയിഗിക്കുന്ന പശയുടെയും മഷിയുടെയും കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് രാജ്യങ്ങളില്‍ പഴം, പച്ചക്കറികള്‍ ഇവര്‍ ഉത്പാദിപ്പിക്കുന്നവരുടേയും അവയുടെ വിതരണക്കാരുടെയും വിവരങ്ങള്‍, വിലനിലവാരം തുടങ്ങിയവ അടങ്ങിയ സ്റ്റിക്കറുകളാണ് പതിപ്പിക്കുന്നതെങ്കില്‍ സംസ്ഥാനത്ത് അതിന് പുറമെ ബെസ്റ്റ് ക്വാളിറ്റി, ടെസ്റ്റഡ് ഓക്കെ തുടങ്ങിയ അസത്യമായ കാര്യങ്ങളാണ് സ്റ്റിക്കറായി ഒട്ടിക്കുന്നത്. മാത്രമല്ല സ്റ്റിക്കര്‍ ഒട്ടിച്ചവയ്ക്ക് വിലയും കൂടുതലായിരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഭാവിയില്‍ അനുവദിക്കില്ലെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: