‘പള്ളിയിലേക്കുള്ള വഴി ‘ ചിത്രീകരണം പൂര്‍ത്തിയായി

കുട്ടികളും മുതിര്‍ന്നവരുമായ് 30 തോളം കലാകാരന്‍മാരുടെ അഭിനയ മികവുമായ് പള്ളിയിലേക്കുള്ള വഴി എന്ന ക്രിസ്ത്യന്‍ ഭക്തിഗാനത്തിന്റെ ചിത്രികരണം പൂര്‍ത്തിയായി. രാഗിണി ആര്‍ട്‌സിന്റെ ബാനറില്‍ കാത്തിരപ്പള്ളി ബൈജു ഗാനരചനയും സംവിധാനവും നിര്‍വഹിച്ച് സെബി ഈണം നല്കിയ ഗാനം പാടിയിരിക്കുന്നത് അനു മരിയയാണ്.

ഡബ്ലിനിലെ ഇഞ്ചിക്കോര്‍, ബ്ലാക്ക് ഹോര്‍ഴ്‌സ് ,എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ബോബി പോളും മേയ്ക്കപ്പ് ഷാലി സാജുവുമാണ്.ഷിജിമോന്‍ കച്ചേരി, ജെയ്ന്‍ റ്റ്വിങ്കിള്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ഗാനം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമായിരിക്കുമെന്ന് രാഗിണി ആര്‍ട്‌സ് അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: