പള്ളിയിലെ ഓര്‍ഗനിസ്റ്റായ യുവാവ് ബാല അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ചതിന് കോടതിയില്‍ ഹാജരായി

മെല്‍ബണ്‍: പള്ളിയിലെ ഓര്‍ഗനിസ്റ്റും, സംഗീത ടീച്ചറും ഗായസംഘത്തിന്‍റെ നേതാവുമായ വെക്സ് ഫോര്‍ഡ് സ്വദേശി ബാല അശ്ലീല വീഡിയോകള്‍ കൈവശം വെച്ചതിന് വിചാരണയ്ക്ക് ഹാജരായി. വെക്സ്ഫോറ്‍ഡ് ജില്ലാ കോടതിയില്‍ ഹാജരായ ഇയന്ന മക് കെന്നാ(38)യ്ക്കെതിരെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശംവെയ്ക്കുക, മനപൂര്‍വം വിതരണത്തിന് ശ്രമിക്കുക, വില്‍പ്പനക്ക്  മുതിരുക തുടങ്ങി 2010- നവംബര്‍ 26നും 2011 മാര്‍ച്ച് 13നും ഇടിയല്‍ നിന്ന സംഭവങ്ങളെ ആസ്പദമാക്കി കേസെടുക്കുകയാണ് ചെയ്തിരിക്കുന്നത്. യുവാവിന്‍റെ കമ്പ്യൂട്ടറില്‍ നിന്ന് 521 കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ലഭിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. 167 വീഡിയോകളും ലഭിച്ചവയില്‍ ഉണ്ട്.

ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുമ്പോള്‍ പ്രതികരണമൊന്നും ഉണ്ടായില്ലെന്നും കുറ്റം നിധേഷിച്ചില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. ആറ് ആഴ്ച്ച സമയം തെളിവുകള്‍  സജ്ജീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് പോലീസ്. സര്‍ക്യൂട്ട് കോര്‍ട്ടിലേക്ക് കേസ് മാറിയേക്കുമെന്നാണ് സൂചന. ജാമ്യം നല്‍കുന്നതിന് പോലീസ് എതിര്‍പ്പ് പ്രകടമാക്കിയില്ല. ഇതേ തുടര്‍ന്ന് വ്യവസ്ഥകളോടെ ജാമ്യം നല്‍കി. എല്ലാ തിങ്കളാഴ്ച്ചയും വെക്സ്ഫോര്‍ഡ് ഗാര്‍ഡ സ്റ്റേഷനിലെത്തി പ്രതി ഒപ്പുവെയ്ക്കണം.

കേസിലെ സാക്ഷികളുമായി യാതൊരു ബന്ധവും പാടില്ലെന്നും വ്യവസ്ഥയുണ്ട്. പാസ്പോര്‍ട്ട് നേരത്തെ തന്നെ കൈമാറിയിട്ടുണ്ട് ഇയാള്‍.  ഓക്ടോബറിലാണ് വീണ്ടും കേസ് എടുക്കുന്നത്.

Share this news

Leave a Reply

%d bloggers like this: