പള്ളിമേടകളെ ചൂഷണത്തില്‍ നിന്നും മുകതമാക്കാന്‍ പോപ്പ് ഇടപെടണം: ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ്

കത്തോലിക്കാ പള്ളികളെ ദുരപയോഗപ്പെടുത്തുന്ന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡാര്‍മിഡ് മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. ഡബ്ലിനില്‍ വെച്ച് നടക്കുന്ന ആഗോള കുടുംബ സംഗമത്തില്‍ പോപ്പ് ഈ കാര്യത്തില്‍ പ്രതികരിക്കണമെന്നാണ് ആവശ്യം. കത്തോലിക്കാ പള്ളികളെ മറയാക്കി നടത്തുന്ന ചൂഷണങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതുണ്ട്.

തിരുവസ്ത്രം അണിഞ്ഞവര്‍ കുറ്റാരോപിതര്‍ ആകുന്ന നിരവധി സാഹചര്യങ്ങള്‍ അയര്‍ലണ്ടിലെ കത്തോലിക്കാ സമൂഹം നേരിടുകയാണെന്ന് ബിഷപ് ചുണ്ടി കാട്ടി. ചുഷണകള്‍ക്ക് പള്ളികളെ ഉപയോഗപ്പെടുത്തുന്നവരെ പുരോഹിത ജോലിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുന്നത് ഉള്‍പ്പെടെ ശക്തമായ മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്താന്‍ മാര്‍പാപ്പ ഇടപെടണമെന്ന് ബിഷപ് മാര്‍ട്ടിന്‍ആവശ്യപ്പെട്ടു.

സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണങ്ങള്‍ കത്തോലിക്ക വിശ്വാസത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ലെന്നും മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തെ തുടര്‍ന്ന് ഫോണിസ് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ 5 ലക്ഷം ആളുകള്‍ പങ്കെടുക്കും.

എ എം

Share this news

Leave a Reply

%d bloggers like this: