പള്ളിത്തര്‍ക്കം: സര്‍ക്കാറിനെയും ചീഫ് സെക്രട്ടറിയേയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി; വിധി മറികടന്നാല്‍ ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്ന് ശാസനം…

ഓര്‍ത്തോഡോക്സ്- യാക്കോബായ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട കട്ടച്ചിറ, വരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവേ സംസ്ഥാന സര്‍ക്കാറിനെയും ചീഫ് സെക്രട്ടറിയേയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്നും കോടതി ചോദിച്ചു.

കോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അടയ്ക്കുമെന്ന് ജസ്റ്റിസ് മിശ്ര കോടതിയില്‍ പ്രതികരിച്ചത്. ക്ഷുഭിതനായായിരുന്നു ജസ്റ്റിസിന്റെ പ്രതികരണം. സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പരാമര്‍ശം.

ബിഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് മറക്കരുത്. ആ വിഷയം അറിയില്ലെങ്കില്‍ കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ജസ്റ്റില്‍ ആവശ്യപ്പെട്ടു. കോടതി വിധി നടപ്പാക്കുന്നതിനായി ഇനിയും കാത്തിരിക്കാന്‍ കഴിയില്ല. വിഷയത്തിന്റെ ഗൗരവം ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാനും കോടതി അഭിഭാഷകനോട് നിര്‍ദേശിച്ചു.

സുപ്രീം കോടതി വിധിയനുസരിച്ചു പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് സഭയ്ക്കാണ്. എന്നാല്‍ ആരാധനയുള്‍പ്പെടെയുള്ള കാര്യങ്ങക്കായി യാക്കോബായ വിഭാഗം അനുവദിച്ചിരുന്നില്ല. കോടതി ഉത്തരവനുസരിച്ച് പള്ളിയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ യാക്കോബായ വിഭാഗം തടഞ്ഞെന്നും ആരാധന നടത്താന്‍ പൊലീസ് സുരക്ഷ വേണമെന്നുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം.

Share this news

Leave a Reply

%d bloggers like this: